ആദ്യ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമായ ബ്രിട്ടണ്‍ അതിനെതിരെയുള്ള വാക്സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യംകൂടിയായി. കോവിഡ് വകഭേദമായ ഒമിക്രോണിനെതിരെയുള്ള വാക്സിനായ ‘ബൈവാലന്റ്’-ന് യുകെ മെഡിസിൻ റെഗുലേറ്റർ (എംഎച്ച്ആർഎ) അംഗീകാരം നല്‍കി.
മുതിർന്നവർക്ക് മുന്‍കരുതല്‍ ഡോസായി മോഡേണ നിർമ്മിച്ച വാക്‌സിനാണ് ബൈവാലന്റ്.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യം കോവിഡിന്റെ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചത്. തുടർന്ന് ഇന്ത്യയിൽ മഹാരാഷ്ട്ര, കർണാടക, ഛണ്ഡിഗഢ്, ഡൽഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.
നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ ബി എ — 2.75 ഇന്ത്യയില്‍ സ്ഥിരീകരിച്ചിരുന്നു. തീവ്രവ്യാപന ശേഷിയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ ജാഗ്രത ശക്തമാക്കിയിരുന്നു.
English Summary: The country that reported the first Omicron death is today the first country to approve a vaccine against Omicron
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.