21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 19, 2024
December 19, 2024
December 17, 2024
December 15, 2024
December 10, 2024
December 10, 2024
December 10, 2024
December 6, 2024
December 3, 2024

കേന്ദ്ര അനീതിക്കെതിരായ കർഷകരുടെ ചരിത്ര വിജയത്തെ സിപിഐ അനുമോദിച്ചു

Janayugom Webdesk
ന്യൂഡൽഹി
December 10, 2021 10:34 pm

കേന്ദ്രത്തിന്റെ ജനവിരുദ്ധ, കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ നടത്തിയ നീണ്ട പോരാട്ടത്തിൽ വിജയം കൈവരിച്ച കർഷകരെയും കർഷക സംഘടനകളെയും അനുമോദിച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. 378 ദിവസം നീണ്ട പോരാട്ടത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം), അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്) എന്നിവയ്ക്കും സിപിഐ അനുമോദനങ്ങൾ അറിയിച്ചു.

ഒന്നരവർഷത്തിലേറെ നീണ്ട പോരാട്ടത്തിൽ സംയുക്ത കിസാൻ മോർച്ചയും അഖിലേന്ത്യാ കിസാൻ സഭയും സ്തുത്യർഹമായ പങ്കാണ് വഹിച്ചത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിപ്പിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിലും സംഘടനകൾ നേതൃപരമായി ഇടപെട്ടു. ശരിയായ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും മാത്രമേ ഒരു ജനാധിപത്യ രാജ്യത്തിന് മുന്നോട്ട് പോകുന്നതിന് സാധിക്കൂ. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളോട് കേന്ദ്രസർക്കാർ പുലർത്തുന്ന സ്വേച്ഛാധിപത്യവും ധിക്കാരപരവുമായ മനോഭാവം ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ കർഷകരെ മാത്രമല്ല, രാജ്യത്തെ ജനാധിപത്യ ചിന്താഗതിക്കാരായ മുഴുവൻ ജനങ്ങളെയും കടുത്ത അനാസ്ഥയും അവഗണനയുംകൊണ്ട് ദ്രോഹിച്ചു. കർഷക സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും നൽകിയ തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വീട്ടമ്മമാരുടെയും സംഘടനകളെ അഭിനന്ദിക്കുന്നു. വിജയാഹ്ലാദപ്രകടനത്തിന്റെ ഈ അവസരത്തിൽ പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടികളും പ്രത്യേക പരാമർശം അർഹിക്കുന്നുവെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
eng­lish summary;The CPI laud­ed the his­toric vic­to­ry of the peas­antry against cen­tral injustice
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.