3 May 2024, Friday

റാ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ മ​രണം 375 ആയി

Janayugom Webdesk
മ​നി​ല
December 21, 2021 3:38 pm

ഫി​ലി​പ്പീ​ൻ​സി​ൽ റാ​യ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 375 ആ​യി ഉ​യ​ർ​ന്നു. അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രുത​ര​മാ​യി തു​ട​രു​ക​യാ​ണ്. 52 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് നാ​ഷ​ണ​ൽ പോ​ലീ​സ് അ​റി​യി​ച്ചു. നിലവിൽ മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണ് റായി വീശുന്നത്. 500 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു. പ്രകൃതിക്ഷോഭങ്ങൾ ഏറ്റവുമധികവും വേഗത്തിലും ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പൈൻസ്. ശരാശരി 20 കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും രാജ്യത്ത് വർഷം തോറും ഉണ്ടാവാറുണ്ട്.

Eng­lish Sum­ma­ry: The death toll from the cyclone has risen to 375

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.