27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 21, 2024
July 20, 2024
July 20, 2024
July 19, 2024
July 18, 2024
July 17, 2024
July 14, 2024
July 13, 2024

പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി; കാണാതായ 62 പേരെ രക്ഷപ്പെടുത്തി

Janayugom Webdesk
ഗാങ്ടോക്ക്
October 8, 2023 9:09 pm

സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. 27 മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അതേസമയം കാണാതായ 62 പേരെ രക്ഷപ്പെടുത്തി. 140 ലധികം പേരെയാണ് കണ്ടെത്താനുള്ളത്. ഇതില്‍ 14 സൈനികരും ഉള്‍പ്പെടുന്നു. ഇവര്‍ക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. 

മിന്നല്‍ പ്രളയത്തിലും വെള്ളപ്പൊക്കത്തിലുമകപ്പെട്ട 2,413 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 1,203 വീടുകൾ പ്രളയത്തില്‍ തകർന്നു. നിരവധി പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. ഇതുവരെ 26,875 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി സിക്കിം സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചർച്ച ചെയ്യുന്നതിനായി സിക്കിം മുഖ്യമന്ത്രി പ്രേം സിങ്ങുമായി ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര കൂടിക്കാഴ്ച നടത്തി. 

സിക്കിമിലെ സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുന്നുണ്ടെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് മിശ്ര പറഞ്ഞു. സിക്കിം മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളും മംഗാനിലെ നാഗാ വില്ലേജിലെ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്തെ മംഗൻ ജില്ലയിലെ ചുങ്‌താങ്ങിലെ 1200 മെഗാവാട്ട് അണക്കെട്ട് തകർന്നതാണ് ടീസ്റ്റ നദിയിലെ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു. 

Eng­lish Summary:The death toll in the flood has reached 55; 62 miss­ing peo­ple were rescued
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.