2 May 2024, Thursday

Related news

October 7, 2023
September 7, 2023
August 25, 2023
August 12, 2023
August 12, 2023
August 6, 2023
August 3, 2023
August 1, 2023
July 29, 2023
July 17, 2023

കാണാതായ ദളിത് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍: കണ്ടെത്തിയത് മുന്‍ മന്ത്രിയുടെ ആശ്രമ പരിസരത്ത് നിന്ന്

Janayugom Webdesk
ഉന്നാവോ
February 11, 2022 4:27 pm

ഉന്നോവോയില്‍ രണ്ട് മാസമായി കാണാതായ ദളിത് യുവതിയുടെ മൃതദേഹം സംസ്ഥാനത്തെ മുൻ മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെടുത്തു. സമാജ്‌വാദി മുൻ മന്ത്രിയായിരുന്ന ഫത്തേ ബഹദൂര്‍ സിങ്ങിന്റെ മകൻ രാജോള്‍ സിങ്ങിന്റെ ആശ്രമത്തില്‍ നിന്നുമാണ് അഴുകിയ മൃതദേഹം കണ്ടെടുത്തത്. യുവതിയെതട്ടിക്കൊണ്ടു പോയ സംഭവത്തിൽ ജനുവരി 24ന് രാജോൾ സിങിനെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം ഇത്ര‍യും വൈകിപ്പിച്ചതിന് പ്രദേശത്തെ സ്റ്റേഷൻ ഓഫീസറായ അഖിലേഷ് ചന്ദ്ര പാണ്ഡയെ സസ്‌പെൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബർ എട്ടിനാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസിന്റെ അലംഭാവത്തെക്കുറിച്ച് യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജനുവരി 25ന് ലഖ്നൗവില്‍ പ്രചാരണത്തിനെത്തിയ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നില്‍ യുവതിയുടെ അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പ്രതിയായ രാജോൾ സിങിനെതിരെ രൂക്ഷവിമർശനങ്ങളുമായി യുവതിയുടെ അമ്മ രംഗത്തെത്തിയതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ ബന്ധുക്കളുടെ ആരോപണങ്ങളെ പൊലീസ് നിഷേധിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. യുവതിയെ കാണാതായതിനെ തുടർന്ന് ആശ്രമത്തിൽ താന്‍ പോയിരുന്നെന്നും അവിടുത്തെ മൂന്ന് നില കെട്ടിടം ഒഴികെയുള്ള മുഴുവൻ സ്ഥലവുമാണ് കാണിച്ച് തന്നതെന്നും യുവതിയുടെ അമ്മ ആരോപിച്ചു. പൊലീസുകാർ കേസിൽ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ മകളെ ജീവനോടെ കണ്ടെത്താമായിരുന്നെന്നും അവർ പറഞ്ഞു.

Eng­lish Sum­ma­ry: The decom­pos­ing body of a miss­ing Dalit woman was found in the vicin­i­ty of the ashram of a for­mer minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.