1 May 2024, Wednesday

Related news

April 3, 2024
April 2, 2024
March 4, 2024
March 3, 2024
February 29, 2024
February 15, 2024
December 13, 2023
October 16, 2023
October 7, 2023
September 7, 2023

ബിജെപി വിരുദ്ധ മുദ്രവാക്യം കുറ്റമല്ലെന്ന് കോടതി

Janayugom Webdesk
ചെന്നൈ
August 25, 2023 9:43 pm

ബിജെപി വിരുദ്ധ മുദ്രവാക്യം ഉയര്‍ത്തുന്നത് കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി. തൂത്തുക്കുടി വിമാനത്താവളത്തിൽ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജൻ കേൾക്കെ ‘ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചതിന് ഗവേഷക വിദ്യാര്‍ത്ഥിയായ ലോയിസ് സോഫിയയ്ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
2018ൽ തൂത്തുക്കുടി പൊലീസ് തനിക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോഫിയ 2019ൽ സമർപ്പിച്ച ഹർജി കേള്‍ക്കുകയായിരുന്നു കോടതി. മദ്രാസ് സിറ്റി പൊലീസ് ആക്ടിലെ സെക്ഷൻ 290, 75 (1) (സി) എന്നീ വകുപ്പുകൾ പ്രകാരമാണ് സോഫിയക്കെതിരെ കേസെടുത്തത്. മദ്യപാനത്തിനോ പൊതുസ്ഥലങ്ങളിലെ കലാപത്തിനോ അസഭ്യമായ പെരുമാറ്റത്തിനോ ഉള്ളതാണ് രണ്ടാമത്തെ വകുപ്പ്.
എന്നാല്‍ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 290-ാം വകുപ്പ് പ്രകാരം പൊതുശല്യം ഉണ്ടാക്കാൻ സോഫിയയുടെ നടപടികളിൽ ഒന്നുമില്ലെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് പി ധനബാൽ പറഞ്ഞു. ബിജെപി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തുന്നത് നിസാര കാര്യമാണ്. സെക്ഷൻ 505 പ്രകാരം റിമാൻഡ് ചെയ്യാനുള്ള അപേക്ഷ തള്ളിയതിനെ തുടർന്ന് ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 155 പ്രകാരമുള്ള നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ലെന്നും കോടതി പറഞ്ഞു.

Eng­lish summary;Court says that anti-BJP slo­gan is not a crime

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.