19 May 2024, Sunday

Related news

May 16, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 11, 2024
May 11, 2024

തകരാര്‍ പരിഹരിക്കുവാന്‍ ബസിനടിയില്‍ കയറിയ ഡ്രൈവര്‍ കുടുങ്ങി

Janayugom Webdesk
നെടുങ്കണ്ടം
January 9, 2022 7:33 pm

ടൂറിസ്റ്റ് ബസിന്റെ പിന്‍വശത്തെ ടയര്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍ സസ്‌പെന്‍ഷനില്‍ ഡ്രൈവറുടെ തല ബസിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ കുടുങ്ങി. ബസ് ഡ്രൈവറായ മലപ്പുറം സ്വദേശി നിസാര്‍ മുഹമ്മദ് (25) ആണ് 45 മിനിട്ടോളം കഴുത്ത് ബസിനടിയില്‍ യന്ത്ര ഭാഗങ്ങളുടെ ഇടക്ക് കുടുങ്ങിക്കിടന്നത്. ഡ്രൈവറെ ബസിനടിയില്‍ നിന്നും പുറത്തേക്ക് കാണാതെ വന്നതോടെ യാത്രക്കാരില്‍ ചിലര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ തല കുടുങ്ങിയ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ തോവാളപ്പടി നിവാസികള്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഹൈഡ്രോളിക് ജാക്കി എത്തിച്ച് ബസിന്റെ ഒരു വശം ഉയര്‍ത്തി നിസാറിനെ രക്ഷപ്പെടുത്തുകയായിരുന്നു. 

ഇന്നലെ രാവിലെയാണ് രാമക്കല്‍മെട്ട് തോവാളപ്പടിയില്‍ സംഭവം ഉണ്ടായത്. മലപ്പുറത്ത് നിന്നും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിന് എത്തിയതാണ് സംഘം. രാമക്കല്‍മെട്ടില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ വാഹനത്തിന് തകരാര്‍ കണ്ടെത്തി. നിസാര്‍ തോവാളപ്പടിയില്‍ റോഡരുകില്‍ ബസ് പാര്‍ക്ക് ചെയ്ത ശേഷം ബസിന്റെ ടയറുകളും യന്ത്ര ഭാഗങ്ങളും പരിശോധിച്ചു. ഇതിനിടെ ബസിന്റെ എയര്‍ സംവിധാനത്തില്‍ തകരാര്‍ സംഭവിച്ച് ആക്‌സിലുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ അടുത്തു.ബസിന്റെ അടിയില്‍ ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ആക്‌സിലുകളുടെ ഇടയിലാണ് ഡ്രൈവറുടെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങിയത്. വാഹനത്തിന്റെ ബോഡിയും താഴ്ന്നതോടെ ഡ്രൈവര്‍ പൂര്‍ണമായും ബസിനടിയിലായി. നെടുങ്കണ്ടത്ത് നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ അജിഖാന്‍, വി.അനിഷ്, സണ്ണി വര്‍ഗീസ്, ടി.അജേഷ്, രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ സംഘവും തോവാളപ്പടി നിവാസികളും ചേര്‍ന്നാണ് നിസാറിനെ ഒരുവിധത്തില്‍ രക്ഷപെടുത്തിയത്.

ENGLISH SUMMARY:The dri­ver got stuck under the bus to fix the problem
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.