13 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 12, 2025
January 8, 2025
December 29, 2024
December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 11, 2024
December 5, 2024
December 5, 2024

തൃശൂര്‍ കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു; പാപ്പാന് പരിക്ക്

Janayugom Webdesk
തൃശൂര്‍
February 12, 2024 6:25 pm

തൃശൂര്‍ കുന്നംകുളത്ത് ചീരക്കുളം ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ വാഴക്കുളം സ്വദേശി മണിക്ക് പരിക്കേറ്റു. പറമ്പില്‍ തളച്ചിരുന്ന ആനയെ രാവിലെ കെട്ടഴിച്ച് ലോറിക്ക് സമീപത്തേക്ക് നടത്തിക്കൊണ്ടു പോകുന്നതിനിടെ പാപ്പാനെ ആക്രമിച്ചത്.

എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്. പരിക്കേറ്റ പാപ്പാനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Eng­lish Summary:The ele­phant brought to the fes­ti­val in Thris­sur Kun­namku­lam was killed; Dad is injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.