27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 9, 2024
July 8, 2024
July 2, 2024
July 1, 2024
July 1, 2024
June 20, 2024
June 14, 2024
June 14, 2024
June 14, 2024

60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്കും പ്രവാസി ക്ഷേമനിധിയിൽ ചേരാൻ സർക്കാർ ഒരവസരം കൂടി ഒരുക്കണം: നവയുഗം

Janayugom Webdesk
ദമ്മാം
December 1, 2022 5:34 pm

അറുപത് വയസ്സ് പിന്നിട്ടതിനാൽ പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കാൻ കഴിയാതെ പോയ പ്രവാസികൾക്കും, പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ ചേരാൻ അവസരമൊരുക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി അദാമ യൂണിറ്റ് കൺവെൻഷൻ, കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടും, ക്ഷേമനിധിയെപ്പറ്റിയുള്ള അജ്ഞത കൊണ്ടും, സാഹചര്യങ്ങൾ മൂലവും ആകാം പല പ്രവാസികൾക്കും അറുപത് വയസ്സ് ആകുന്നതിനു മുൻപ് ക്ഷേമനിധിയിൽ അംഗത്വം എടുക്കാൻ കഴിയാതെ പോയത്.

 

മുഹമ്മദ് ഷിബു( പ്രസിഡന്റ്), സാബു വർക്കല( സെക്രട്ടറി), സാജൻ ജേക്കബ് ( രക്ഷാധികാരി)

അത്തരക്കാർക്ക് ഒരു അവസരം കൂടി കൊടുക്കാൻ സർക്കാർ അവസരം ഒരുക്കണം. മുൻപ് ചേരാൻ കഴിയാത്ത അറുപത് കഴിഞ്ഞവർക്ക്, അടുത്ത ഒരു വർഷത്തേയ്ക്ക്, ക്ഷേമനിധിയിൽ ചേരാൻ ഗ്രെസ് പീരീഡ് നൽകണം. ഈ കാലയളവിൽ പ്രവാസി സംഘടനകളുടെ സഹായത്തോടെ വൻപ്രചാരണം നൽകി അത്തരം എല്ലാ പ്രവാസികളെയും കൊണ്ട് ക്ഷേമനിധിയിൽ അംഗത്വം എടുപ്പിയ്ക്കാൻ കഴിയണം. ക്ഷേമനിധിയിൽ ചേർന്ന് അഞ്ചു വര്ഷം തുടർച്ചയായി അംശദായം അടച്ചു കഴിഞ്ഞു കഴിഞ്ഞാൽ, അവർക്കും പ്രവാസി പെൻഷൻ കിട്ടുന്ന സംവിധാനം ഒരുക്കണം. അതിനു സർക്കാർ മുൻകൈ എടുക്കണം.

ദമ്മാം സിറ്റിയിൽ യൂണിറ്റ് പ്രസിഡന്റ് സാബു വർക്കലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നവയുഗം അദാമ യൂണിറ്റ് കൺവെൻഷൻ നവയുഗം മേഖല സെക്രട്ടറി ഗോപകുമാർ അമ്പലപ്പുഴ ഉത്‌ഘാടനം ചെയ്തു. നവയുഗം ഡിസംബറിൽ നടത്തുന്ന നവയുഗസന്ധ്യ‑2K22 എന്ന മെഗാപരിപാടിയെക്കുറിച്ചും, വിവിധ ക്യാമ്പയിനുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ദമ്മാം മേഖല പ്രസിഡന്റ് തമ്പാൻ നടരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം യൂണിറ്റ് ഭാരവാഹികളായ ജാബിർ, ഷീബ സാജൻ, മുഹമ്മദ് ഷിബു, സത്യൻ കുണ്ടറ എന്നിവർ സംസാരിച്ചു. നവയുഗം അദാമ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെയും കൺവെൻഷൻ തെരെഞ്ഞെടുത്തു. മുഹമ്മദ് ഷിബു( പ്രസിഡന്റ്), സാബു വർക്കല( സെക്രട്ടറി), സാജൻ ജേക്കബ് ( രക്ഷാധികാരി), മധു കുമാർ, ഷീബ സാജൻ( വൈ പ്രസിഡന്റ്), സത്യൻ കുണ്ടറ, സുരേഷ് കുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികൾ. യോഗത്തിൽ സാജൻ ജേക്കബ് സ്വാഗതവും, സാബു നന്ദിയും പറഞ്ഞു.

Eng­lish Summary:The gov­ern­ment should pre­pare one more oppor­tu­ni­ty for the expa­tri­ates who are over 60 years of age to join the expa­tri­ate wel­fare fund: Navayugom
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.