4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 26, 2024
November 21, 2024
November 14, 2024
November 9, 2024
November 7, 2024
November 5, 2024
October 28, 2024
October 16, 2024
October 10, 2024

ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​നം ചോ​ദ്യം ​ചെ​യ്തു​ള്ള ഹ​ർ​ജി ഹൈക്കോടതി തള്ളി

Janayugom Webdesk
കൊ​ച്ചി
December 15, 2021 12:28 pm

ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ആ​ശ്വാ​സം. പു​ന​ർ​നി​യ​മ​നം ചോ​ദ്യം ​ചെ​യ്തു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഹ​ർ​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫ​യ​ലി​ൽ സ്വീ​ക​രി​ക്കാ​തെ ത​ള്ളി​യ​ത്. ക​ണ്ണൂ​ർ വി​സി ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ നി​യ​മ​ന ന​ട​പ​ടി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. സിം​ഗി​ൾ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​തോ​ടെ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഹർജിക്കാർ.

2017 ന​വം​ബ​ർ മു​ത​ൽ ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 22 വ​രെ​യാ​യി​രു​ന്നു ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ കാ​ലാ​വ​ധി. എ​ന്നാ​ലി​ത് അ​ടു​ത്ത നാ​ല് വ​ർ​ഷ​ത്തേ​ക്കു കൂ​ടി പു​ന​ർ നി​യ​മ​നം ന​ട​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​താ​ണ് വി​വാ​ദ​മാ​യ​ത്. നി​യ​മ​ന ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ട​ത് സ​ർ​ക്കാ​ർ സ​മ്മ​ർ​ദ്ദ​ത്താ​ലാ​ണെ​ന്ന് ഗ​വ​ർ​ണ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ലും വി​ഷ​യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കി. ക​ണ്ണൂ​ർ വി​സി പു​ന​ർ നി​യ​മ​ന​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ .​ആ​ർ ബി​ന്ദു​വി​ന്‍റെ ഇ​ട​പെ​ട​ൽ വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ക്കാ​ദ​മി​ക് മി​ക​വ് നി​ല​നി​ർ​ത്താ​ൻ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് പു​ന​ർ​നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​ർ​ക്കാ​ണ് മ​ന്ത്രി ക​ത്ത് നൽകിയത്.

eng­lish sum­ma­ry; The High Court dis­missed the peti­tion chal­leng­ing the re-appoint­ment of Kan­nur VC

you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.