18 May 2024, Saturday

Related news

May 18, 2024
May 16, 2024
May 11, 2024
May 11, 2024
May 10, 2024
May 8, 2024
May 8, 2024
May 4, 2024
May 2, 2024
April 30, 2024

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്നത് അപകടകരമായ ആവശ്യമാണെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി:
November 3, 2021 3:45 pm

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്നത് അപകടകരമായ ആവശ്യമാണെന്ന് ഹൈക്കോടതി.കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എൻ. നഗരേഷിന്റെ പരാമർശം. കറൻസി നോട്ടുകളിൽനിന്ന് ഗാന്ധിജിയെ ഒഴിവാക്കണം എന്ന ആവശ്യവുമായി നാളെ ഒരാൾ വന്നാൽ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. ഒരാൾ അധ്വാനിച്ചാണ് പണമുണ്ടാക്കുന്നത്. അങ്ങനെയുണ്ടാക്കുന്ന പണത്തിൽ ഗാന്ധിജിയുടെ ചിത്രം വേണ്ടെന്ന് പറഞ്ഞാൽ എന്തു സംഭവിക്കും? — കോടതി ചോദിച്ചു. കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സ്വകാര്യ ഇടമാണെന്നും അതിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെന്നുമാണ് ഹര്‍ജിയിൽ പറഞ്ഞിരുന്നത്. കറൻസി നോട്ടിൽ ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ആർ. ബി. ഐ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എന്നാൽ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നതിന് നിയമ പ്രാബല്യമില്ലെന്നും ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി.ഹര്‍ജിയിൽ പ്രതികരണം അറിയിക്കാൻ എ. എസ്. ജി കൂടുതൽ സമയം തേടിയതിനെത്തുടർന്ന് കേസ് ഈ മാസം 23ലേക്ക് മാറ്റി.

ENGLISH SUMMARY: The High Court has ruled that the removal of the Prime Min­is­ter’s image from the Kovid vac­ci­na­tion cer­tifi­cate is a dan­ger­ous requirement
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.