മഹാരാഷ്ട്ര ജല്‍ഗാവ് ജില്ലയിലെ ജല്‍ഗാവ് മുസ്ലിം പള്ളിയില്‍ നമസ്കാരം നിരോധിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹിന്ദു ക്ഷേത്രം ഇടിച്ചുനിരത്തിയാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്ന ഹിന്ദു വിഭാഗത്തിന്റെ പരാതിയിലാണ് കളക്ടര്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
ജസ്റ്റിസ് ആര്‍ എം ജോഷിയുടെ ഔറംഗാബാദ് സിംഗിള്‍ ബെഞ്ചാണ് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ച് ഉത്തരവ് സ്റ്റേ ചെയ്തത്. പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും വിഷയം വാദം കേള്‍ക്കാന്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.
പാണ്ഡവാഡ സംഘര്‍ഷ് സമിതി എന്ന സംഘടനയുടെ പേരിലാണ് പള്ളിക്കെതിരെ കളക്ടറെ സമീപിച്ചത്. ഹിന്ദു ആരാധനാലയം ഇടിച്ചുനിരത്തി ക്ഷേത്രാചാരം നടത്തിയിരുന്ന സ്ഥലം മസ്ജിദുകാര്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ് എന്നാണ് ഹിന്ദു വിഭാഗത്തിന്റെ ആരോപണം. പള്ളിയുടെ ഉടമസ്ഥത വ്യക്തമാക്കുന്ന 1861 മുതലുള്ള രേഖകളുമായാണ് മസ്ജിദ് ട്രസ്റ്റ് പ്രസിഡന്റ് കോടതിയെ സമീപിച്ചത്.
English Summary: The High Court stayed the order of the Jalgaon Mosque Prohibition Collector
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.