19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

ബിജെപി ഓഫീസിന്റെ പാട്ടക്കുടിശിക ഒഴിവാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2022 11:01 pm

രാജ്യ തലസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് പാട്ടക്കുടിശിക ഒഴിവാക്കി നല്കുന്നതിന് നടപടി. 150 കോടി രൂപ കുടിശിക വരുത്തിയ പാര്‍ട്ടികളില്‍ ഏറ്റവും ഉയര്‍ന്ന തുക ബിജെപിയുടേതാണ്, 70 കോടി രൂപ. കോണ്‍ഗ്രസിന് 20 കോടി രൂപ കുടിശികയുണ്ട്.
2000ത്തിനും 2017നുമിടയില്‍ നല്കിയ ഭൂമിയുടെ പാട്ടത്തുക പുനഃക്രമീകരിച്ച് കുടിശിക ഒഴിവാക്കുന്നതിനാണ് തീരുമാനം. കേന്ദ്ര നഗര-ഭവനകാര്യ വകുപ്പാണ് ഭൂമി അനുവദിച്ചത്. സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കാണ് പാട്ടത്തുക നിശ്ചയിച്ചിരുന്നത്. സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ നിന്ന് സര്‍ക്കാരില്‍ നിന്നുള്ളത് എന്ന് മാറ്റിയാണ് കുടിശിക ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വിഭാഗത്തില്‍പ്പെടുത്തിയാല്‍ സ്ഥാപനങ്ങളെന്ന പരിധിയില്‍ വരുന്നവയെക്കാള്‍ പാട്ടത്തുക മൂന്നിലൊന്നായി കുറയും. മുന്‍കാല പ്രാബല്യത്തോടെ ഇത് ബാധകമാക്കി പാട്ടത്തുകയില്‍ കുറവ് വരുത്തി കുടിശിക ഒഴിവാക്കുന്നതിനാണ് നീക്കം.
കണ്ണായ സ്ഥലങ്ങളിലുള്ള ഭൂമിക്കുപോലും യഥാര്‍ത്ഥ വിപണിവിലയുടെ അടിസ്ഥാനത്തിലല്ല പാട്ടത്തുക നിശ്ചയിച്ചതെങ്കിലും കുടിശിക ഒഴിവാക്കുന്നതിനാണ് നടപടി.
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗബലത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു നല്കുന്നത്.
ഇരുസഭകളിലുമായി 100നും 200നുമിടയില്‍ അംഗങ്ങളുള്ളവയ്ക്ക് രണ്ട് എക്കറും 200നു മുകളില്‍ അംഗങ്ങളുള്ളവര്‍ക്ക് നാല് ഏക്കര്‍ വരെയും ഭൂമിയാണ് അനുവദിക്കുന്നത്. അതനുസരിച്ച് ബിജെപിക്ക് നാല് ഏക്കറും കോണ്‍ഗ്രസിന് രണ്ട് ഏക്കറും ഭൂമി പാട്ടത്തിന് നല്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: The lease of the BJP office has been waived

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.