23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 30, 2024
November 25, 2024
November 24, 2024
November 16, 2024
November 16, 2024
November 10, 2024
October 30, 2024
October 20, 2024
October 18, 2024

മോഷണശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ടയാള്‍ മരിച്ച നിലയില്‍

Janayugom Webdesk
July 5, 2022 11:33 am

മോഷണശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ടയാള്‍ മരിച്ച നിലയില്‍. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ഇയാളെ സമീപത്തെ റോഡരികിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയിരുന്നത്. മോഷണശ്രമത്തിനിടെ ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണരുകയും ഇരുവരും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു. ജോസഫിന്റെ ആക്രമണത്തില്‍ രാജേന്ദ്രന്റെ മുഖത്ത് പരുക്കേറ്റിരുന്നു.

രാജേന്ദ്രന്‍ ശബ്ദമുണ്ടാക്കി അയല്‍ക്കാരെ വിവരമറിയിക്കാന്‍ ശ്രമിക്കവേയാണ് ജോസഫ് ഓടിയത്. രാത്രി നാട്ടുകാര്‍ ഇയാളെ അന്വേഷിച്ച് നടന്നെങ്കിലും ജോസഫിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനുശേഷം വെളുപ്പിനാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Eng­lish sum­ma­ry; The man who fled after the attempt­ed rob­bery is dead

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.