6 December 2024, Friday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 20, 2024
October 21, 2024
October 12, 2024
October 4, 2024
October 3, 2024
September 24, 2024
September 20, 2024
September 2, 2024
August 19, 2024

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
നെടുങ്കണ്ടം
December 3, 2021 8:32 pm

ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കോമ്പയാര്‍ ആനക്കല്ല് ഭോജന്‍ എസ്റ്റേറ്റ് തൊഴിലാളി നാഗപാണ്ടി(43)യെയാണ് കല്ലാറിന് സമീപം റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് നാഗപാണ്ടിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്യപ്പെട്ട ഇയാള്‍ രാവിലെ ആറരയോടെ വാര്‍ഡില്‍ നിന്നും ഇറങ്ങി കല്ലാറിലേക്ക് പോകുകയായിരുന്നു. ഭാര്യാ സഹോദരന്‍ വാര്‍ഡില്‍ കൂടെയുണ്ടായിരുന്നെങ്കിലും ഉറക്കത്തിലായിരുന്നതിനാല്‍ ഇത് അറിഞ്ഞിരുന്നില്ല.

കല്ലാര്‍ വാക്സിനേഷന്‍ സെന്ററിന് സമീപം റോഡിലാണ് നാഗപാണ്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതുവഴി ഓട്ടോയില്‍ വന്ന രണ്ടുപേര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ആശുപത്രിയിലെത്തിച്ചു. ചക്കമ്മയാണ് ഭാര്യ. ശരവണന്‍(19), സംഗീത(17) എന്നിവര്‍ മക്കളാണ്.

eng­lish sum­ma­ry; The man, who was being treat­ed at the hos­pi­tal, was found dead on the roadside

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.