29 April 2025, Tuesday
KSFE Galaxy Chits Banner 2

മലയാളി താരം സൗമ്യ മേനോന്‍ നായികയാവുന്ന പുതിയ ചിത്രം ‘ലെഹരായി‘യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Janayugom Webdesk
കൊച്ചി
April 23, 2022 2:49 pm

മലയാളി മനസ്സുകളില്‍ ചെറിയ സമയത്തിനുള്ളില്‍ ഇടം നേടിയ നായികയാണ് സൗമ്യ മേനോന്‍. താരമിപ്പോള്‍ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി‘യുടെ മോഷന്‍ പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ചിത്രത്തില്‍ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു. എസ്എല്‍എസ് മൂവീസിന്റെ ബാനറില്‍ ബേക്കേം വേണുഗോപാല്‍, മഡ്ഡിറെഡ്ഢി ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.

പറുചുരി നരേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. രാമജോഗൈ ശാസ്ത്രി, കാസര്‍ള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍ക്കുന്നത് ഗാന്റടി കൃഷ്ണയാണ്. എംഎന്‍ ബാല്‍റെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍: പ്രാവിന്‍ പുടി, സ്റ്റണ്ട്‌സ്: ശങ്കോര്‍, കൊറിയോഗ്രാഫര്‍സ്: അജയ് സായി, വെങ്കട്ട് ദീപ്. സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന ഏറെ നാളുകളായി തെലുങ്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘സര്‍ക്കാരു വാരി പാട്ട’യാണ് സൗമ്യയുടെ റിലീസിനൊരുങ്ങിയ ചിത്രം.

മലയാളി താരമായ കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ മറ്റൊരു നായിക. ചിത്രം മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ഇവ കൂടാതെ കന്നഡയില്‍ റിലീസ്സിനൊരുങ്ങി നില്‍ക്കുന്ന ‘ഹണ്ടര്‍’ എന്ന ചിത്രവും, തെലുങ്കില്‍ രണ്ടക്ഷര ലോകം, ടാക്‌സി, ടൈറ്റില്‍ അനൗണ്‍സ് ചെയാത്ത മറ്റൊരു മൂവി, മലയാളത്തില്‍ ശലമോന്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍.

Eng­lish sum­ma­ry; The motion poster of the new movie ‘Leharai’ star­ring Malay­alee actress Soumya Menon has been released

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.