23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 7, 2024
October 15, 2024
September 28, 2024
March 8, 2024
February 4, 2024
January 28, 2024
January 10, 2024
December 2, 2023
November 20, 2023
November 11, 2023

പാരസെറ്റമോൾ ഉൾപ്പെടെ 800 അവശ്യ മരുന്നുകളുടെ വില ഉയരും

Janayugom Webdesk
ന്യൂഡൽഹി
March 26, 2022 11:18 am

രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വർധിക്കും. ഈ കലണ്ടർ വർഷം മുതൽ വോൾസേൽ പ്രൈസ് ഇൻഡെക്സ് 10. 7 ശതമാനം വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രെെസിം​ഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തിര മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 800 മരുന്നുകളുടെ വില 10. 7 ശതമാനം ഉയരും. ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധനവ് പ്രാബല്യത്തില്‍ വരിക.

പനി, ഇൻഫെക്ഷൻ, ഹൃദയ സംബന്ധമായ രോ​ഗങ്ങൾ, രക്തസമ്മർദ്ദം, ത്വക് രോ​​ഗങ്ങൾ, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് വർധിക്കുന്നത്. ഇവയ്ക്ക് നൽകുന്ന മരുന്നുകളായ പാരസെറ്റമോള്‍, ഫിനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ, ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോൾ എന്നിവയ്ക്ക് വില കൂടും.

അവശ്യ മരുന്നുകളായതിനാൽ ഇവയുടെ വില വർധിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്ത് ഇവയ്ക്ക് ആവശ്യം കൂടിയ സാഹചര്യത്തിലാണ് വില വർധനവിന് കേന്ദ്രം അനുമതി നൽകിയത്.

eng­lish summary;The prices of 800 essen­tial med­i­cines, includ­ing parac­eta­mol, will increases

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.