21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

ജനജീവിതം ദുസ്സഹമായിരിക്കെ ഇന്ത്യലോകത്തിന്‍റെ പുതിയ പ്രതീക്ഷയെന്ന പ്രസ്ഥാവനയുമായി മോഡി

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2022 11:37 am

രാജ്യത്ത് സാധാരണക്കാരുടെ ജീവിതം താറുമാറായിക്കൊണ്ടിരിക്കെ ലോകത്തിന്റെ പുതിയ പ്രതീക്ഷ ഇന്ത്യയിലാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദൈനംദിന ജീവിതത്തിലെ പ്രാഥമിക വസ്തുക്കളുടെയുള്‍പ്പെടെ വില കുത്തനെ ഉയര്‍ത്തുകയും, വര്‍ഗീയ കലാപങ്ങള്‍ കൊണ്ട് രാജ്യത്തെ ക്രമസമാധാനം നശിക്കുകയും ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഗുജറാത്തിലെ കുന്ദല്‍ധാമിലെയും കരേലിബാഗിലെയും ശ്രീ സ്വാമിനാരായണ ക്ഷേത്രങ്ങള്‍ സംഘടിപ്പിക്കുന്ന യുവ ശിവിര്‍ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുകയാണ്.ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 405 രൂപയായിരുന്ന സിലിണ്ടറിന് ഇന്ന് 1020 രൂപയിലധികമാണ് വില. വാണിജ്യ സിലണ്ടറിന്റെ വിലയും സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയിരുന്നു.

പൊതുതെരഞ്ഞെടുപ്പിനിടെ മാത്രമാണ് രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകാതിരുന്നത്. കഴിഞ്ഞ വര്‍ഷംമാത്രം രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില 70 ശതമാനം വര്‍ധിച്ചു. പച്ചക്കറികള്‍ക്ക് 20 ശതമാനവും പാചക എണ്ണയ്ക്ക് 23 ശതമാനവും ധാന്യങ്ങള്‍ക്ക് എട്ട് ശതമാനവും വില വര്‍ധിച്ചു. ആട്ടയ്ക്ക് 9.15 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

വിലവിര്‍ധനവിന് പുറമെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങളും നിലനില്‍ക്കുന്നുണ്ട്. മഥുരയില്‍ ഷാഹി ഈദ്ഗാഹിനെതിരെയും വാരണാസിയില്‍ ഗ്യാന്‍വാപി മസ്ജിദിനെതിരെയും ഹിന്ദുത്വ വാദികള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത് രാജ്യത്തെ ക്രമസമാധാനത്തെ ബാധിച്ചിരുന്നു. ചരിത്ര സ്മാരകമായ കുത്തബ് മിനാറിനെതിരേയും താജ്മഹലിനെതിരേയും ആരോപണം ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: The Prime Min­is­ter with the state­ment that the new hope of the Indi­an world when the life of the peo­ple is unbearable

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.