27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 21, 2024
July 16, 2024
July 13, 2024
July 12, 2024
July 9, 2024
July 7, 2024
July 4, 2024
July 2, 2024
July 2, 2024
June 30, 2024

‘പ്രോ’ട്ടീസ് വിപ്ലവം; പാകിസ്ഥാനെതിരെ ഒരു വിക്കറ്റ് ജയം

Janayugom Webdesk
ചെന്നൈ
October 27, 2023 8:02 pm

പാകിസ്ഥാന്റെ സെമിപ്രതീക്ഷകള്‍ തല്ലിത്തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ജയത്തോടെ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയത്. 93 പന്തില്‍ 91 റണ്‍സെടുത്ത് വിജയതീരത്തെത്തിച്ച ശേഷം മടങ്ങിയ എയ്ഡന്‍ മാര്‍ക്രം ടീമിന്റെ ടോപ് സ്കോററായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 46.4 ഓവറില്‍ 270 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 47.2 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ പ്രോട്ടീസ്‌പട ലക്ഷ്യത്തിലെത്തുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന ക്വിന്റണ്‍ ഡി കോക്കിനെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. 14 പന്തില്‍ 24 റണ്‍സെടുത്താണ് മടക്കം. തെംബ ബവുമ (28), റാസി വാന്‍ ഡെര്‍ ഡസന്‍ (21), ഹെന്‍റിച്ച് ക്ലാസന്‍ (12) എന്നിവര്‍ വലിയ സംഭാവനകള്‍ നല്‍കാതെ മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക വന്‍ തകര്‍ച്ച മുന്നില്‍ കണ്ടു. എന്നാല്‍ എയ്ഡന്‍ മാര്‍ക്രം-ഡേവിഡ് മില്ലര്‍ സഖ്യം ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ചലിപ്പിച്ചു. 70 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. മില്ലറെ പുറത്താക്കി ഷഹീന്‍ അഫ്രിദിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 33 പന്തില്‍ 29 റണ്‍സ് നേടിയാണ് മില്ലറുടെ മടക്കം. എന്നാല്‍ വാലറ്റം ടീമിനെ വിജയത്തെത്തിക്കുകയായിരുന്നു.
സൗദ് ഷക്കീൽ (52 പന്തിൽ 52), ക്യാപ്റ്റൻ ബാബർ അസം (65 പന്തിൽ 50) എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മധ്യനിരയിൽ ശതാബ് ഖാനും പാകിസ്ഥാനു വേണ്ടി തിളങ്ങി. 36 പന്തുകൾ നേരിട്ട ശതാബ് 43 റൺസ് നേടി. സ്കോർ ബോർഡിൽ 20 കൂട്ടിച്ചേർത്തപ്പോൾ തന്നെ ആദ്യ വിക്കറ്റു നഷ്ടമായ പാകിസ്ഥാനെ ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും ചേർന്നാണ് കരകയറ്റിയത്. 

മോശം തുടക്കമായിരുന്നു പാകിസ്ഥാന്. 38 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ അ­ബ്ദുള്ള ഷെഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ജാന്‍സനാണ് ഇരുവരേയും മടക്കിയത്. നാലാം വിക്കറ്റില്‍ ബാബര്‍ — മുഹമ്മദ് റിസ്‌വാന്‍ (27 പന്തില്‍ 31) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റിസ്‌വാന്‍ ജെറാള്‍ഡ് കോട്‌സീയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി. പിന്നീട് പാകിസ്ഥാന്‍ മധ്യനിര ഷംസി തകര്‍ത്തെറിഞ്ഞു. 19.4 ഓവറുകളിലാണ് പാകിസ്ഥാൻ നൂറ് പിന്നിട്ടത്. ക്യാപ്റ്റന്‍ ബാബർ അസമിനെ ഷംസി പുറത്താക്കിയതോടെ സൗദ് ഷക്കീലിനും ശതാബ് ഖാനുമായി ആക്രമണത്തിന്റെ ഉത്തരവാദിത്തം. ഇരുവരുടേയും പുറത്താകലിനു ശേഷം വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി തബ്രിസ് ഷംസി നാലു വിക്കറ്റു വീഴ്ത്തി. 

Eng­lish Summary;The ‘Pro­teus Rev­o­lu­tion’; One wick­et win against Pakistan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.