23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

വിവാഹ വിരുന്നില്‍ രസഗുള തീര്‍ന്നു; കൂട്ടത്തല്ലിനിടെ കുത്തേറ്റ യുവാവ് മരിച്ചു

Janayugom Webdesk
ആഗ്ര
October 28, 2022 11:54 am

വിവാഹ സല്‍ക്കാരത്തിനിടെ രസഗുള കിട്ടിയില്ലെന്ന പേരില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. ആഗ്രയിലെ എത്മദ്പുരിലാണ് സംഭവം. തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊഹല്ല ഷെയ്ഖാന്‍ സ്വദേശി ഉസ്മാന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് രസഗുള ലഭിക്കാഞ്ഞത്. 

വിരുന്നില്‍ വിതരണം ചെയ്ത രസഗുള തീര്‍ന്നുപോയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീടാണ് കൂട്ടത്തല്ലില്‍ എത്തിയത്. ഇതിനിടെ കുത്തേറ്റ് വീണ ഇരുപത്തിരണ്ടുകാരനായ സണ്ണിയെ ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവര്‍ എത്മദ്പുരിലെ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Summary:The rasag­u­la was fin­ished at the wed­ding feast
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.