23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 26, 2024

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമല്ല; ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2022 9:04 am

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പൗരന്റെ അവകാശം ഒരു ചട്ടം നല്‍കുന്ന അവകാശം മാത്രമാണെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പൗരന്റെ അവകാശം മൗലികാവകാശമല്ലെന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിശ്വനാഥ് പ്രതാപ് സിംഗ് എന്നയാള്‍ രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി തളളികൊണ്ടായിരുന്നു നിരീക്ഷണം. കഴിഞ്ഞ മേയ് 12ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് വിശ്വനാഥ് പ്രതാപ് സിംഗ് ആദ്യം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. പിന്താങ്ങാന്‍ ആരുമില്ലാതിരുന്നതിനാല്‍ പത്രിക സ്വീകരിക്കാതിരുന്നതോടെ തന്റെ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടതായി ഹര്‍ജിക്കാരന്‍ വാദിച്ചു.

തന്റെ മൗലികാവകാശമായ സംസാരത്തിനും അഭിപ്രായപ്രകടനത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്ന അദ്ദേഹത്തിന്റെ വാദം ഹൈക്കോടതി തള്ളി. തുടര്‍ന്നാണ് വിശ്വനാഥ് പ്രതാപ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം മൗലികാവകാശമോ പൊതു നിയമമോ അല്ലെന്ന് വ്യക്തമാക്കിയ കോടതി അത് ഒരു ചട്ടം നല്‍കുന്ന അവകാശമാണെന്ന് വ്യക്തമാക്കി. പാര്‍ലമെന്റ് നിര്‍മ്മിച്ച നിയമമനുസരിച്ച് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഒരു മാസത്തിനകം പരാതിക്കാരന്‍ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

Eng­lish sum­ma­ry; The right to con­test elec­tions is not a fun­da­men­tal right; The Supreme Court imposed a fine
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.