27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 18, 2024
July 17, 2024
July 10, 2024
July 7, 2024
July 4, 2024
July 3, 2024
June 30, 2024
June 22, 2024
June 14, 2024

സോണിയ നിലനിര്‍ത്താന്‍ കോണ്‍ഗ്രസില്‍ അണിയറ നീക്കം തുടങ്ങി

Janayugom Webdesk
ന്യൂഡൽഹി
September 14, 2022 11:05 pm

സോണിയ ഗാന്ധിയെ വീണ്ടും കോൺഗ്രസ് അധ്യക്ഷയാക്കാൻ അണിയറയിൽ നീക്കം. സംസ്ഥാന യൂണിറ്റ് നേതാക്ക​ളോടും ​എഐസിസി അംഗങ്ങളോടും സോണിയ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യാൻ കോൺ​ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു. ഈ മാസം 20ന് മുമ്പ് പ്രമേയം പാസാക്കണമെന്നാണ് പ്രദേശ് കോൺഗ്രസ് കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 22 മുതൽ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ നടപടികൾ ആരംഭിക്കും. 24 നും 30 നുമിടയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. വോട്ടെടുപ്പ് ഒക്ടോബർ 17 നാണ്. അതിൽ സോണിയ മത്സരിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഇടക്കാല അധ്യക്ഷയാണ് സോണിയ. 2017‑ൽ മകൻ രാഹുൽ ഗാന്ധി അവരുടെ പിൻഗാമിയാകുന്നതുവരെ തുടർച്ചയായി 18 വർഷം പാർട്ടി അധ്യക്ഷയായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് രാജിവച്ചതോടെ ഇടക്കാല അധ്യക്ഷയായി. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് മുതിർന്ന നേതാവായ അശോക് ഗെലോട്ടിനെ പോലുള്ളവർ ആവശ്യപ്പെട്ടത്. നിലവിലെ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പോലും ആ സ്ഥാനത്തേക്ക് വേണ്ടെന്നാണ് നേതാക്കളുടെ പക്ഷം. എന്നാൽ ​ഗാന്ധി കുടുംബത്തിനു പുറത്തുള്ളവർ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് സോണിയ ആവശ്യപ്പെടുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പേര് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 2000‑ൽ മുതിർന്ന നേതാവ് ജിതേന്ദ്ര പ്രസാദ് സോണിയാ ഗാന്ധിയെ വെല്ലുവിളിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. എന്നാൽ 99 ശതമാനം ഡെലിഗേറ്റ് വോട്ടുകൾ നേടിയാണ് സോണിയ വിജയിച്ചത്. അന്ന് സോണിയയ്ക്ക് 7542 വോട്ട് ലഭിച്ചപ്പോൾ ജിതേന്ദ്ര പ്രസാദക്ക് ആകെ 94 വോട്ടാണ് കിട്ടിയത്. ജിതേന്ദ്രയുടെ മകൻ ജിതിൻ പ്രസാദ ഇപ്പോൾ ബിജെപിക്കൊപ്പമാണ്.

Eng­lish Sum­ma­ry: To keep Sonia, the Con­gress has start­ed mov­ing ranks

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.