23 April 2024, Tuesday

Related news

April 21, 2024
April 19, 2024
March 31, 2024
March 30, 2024
March 26, 2024
March 25, 2024
March 19, 2024
March 19, 2024
March 17, 2024
March 17, 2024

സ്‌കൂളുകളില്‍ പരിശോധന പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
January 7, 2023 10:58 am

വിദ്യാര്‍ത്ഥികളുടെ അന്തസിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധന, ബാഗ് പരിശോധന എന്നിവ കര്‍ശനമായി നിരോധിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. ഫോണ്‍ അഡിക്ഷനില്‍ നിന്നും ദുരുപയോഗത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുന്നതിന് ശാസ്ത്രീയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

കുട്ടികള്‍ മൊബൈല്‍ സ്‌കൂളില്‍ ഉപയോഗിക്കേണ്ടതില്ല. ഇനി കുട്ടികള്‍ക്ക് മൊബൈല്‍ സ്‌കൂളില്‍ കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാല്‍ ഓഫാക്കി സൂക്ഷിക്കാനുള്ള സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഒരുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. വടകരയിലെ ജെഎന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് രക്ഷിതാവ് നല്‍കിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധേയമായ ഉത്തരവ്.പരാതിക്കാരന്റെ മകന്റെ ബാഗില്‍ നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫോണ്‍ പ്രിന്‍സിപ്പല്‍ പിടിച്ചുവെക്കുകയായിരുന്നു.എന്നാല്‍, പിഡിഎഫ് പ്രിന്റെടുക്കാനായി മകന്റെ കൈയില്‍ താന്‍ ഫോണ്‍ കൊടുത്തുവിട്ടതാണെന്ന് രക്ഷിതാവ് പ്രിന്‍സിപ്പലിനെ അറിയിക്കുകയായിരുന്നു.

പിന്നാലെ, മുന്‍ ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറുകളും ബാലാവകാശ കമീഷന്‍ പരിശോധിച്ചു. തുടര്‍ന്ന്, വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്ന് പിടികൂടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടാമെന്ന 2010ലെ സര്‍ക്കുലര്‍ കാലഹരണപ്പെട്ടതാണെന്നുംവിവരസാങ്കേതികവിദ്യവളരെയേറെമുന്നോട്ടുപോയഈകാലഘട്ടത്തിന്യോജിച്ചതല്ലെന്നുംകമ്മീഷന്‍വിലയിരുത്തുകയായിരുന്നു.

പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ മൂന്ന് ദിവസത്തിനകം തിരിച്ചുനല്‍കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍, ബി. ബബിത, റെനി ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.കേരളത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലും ഇത്തരം സംഭവങ്ങള്‍ പതിവായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും കേസില്‍ എതിര്‍ കക്ഷികളായി ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടുത്തിയിരുന്നു.

Eng­lish Summary:
The sky won’t fall if stu­dents use their phones’; Child Rights Com­mis­sion orders no inspec­tion in schools

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.