14 November 2024, Thursday
KSFE Galaxy Chits Banner 2

ആയുഷ്; അലോപ്പതി ഡോക്ടര്‍മാര്‍ക്കും തുല്യ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2022 4:51 pm

സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആയുഷ് ഡോക്ടര്‍മാര്‍ക്കും അലോപ്പതി ഡോക്ടര്‍മാര്‍ക്കും തുല്യമായ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. ശമ്പളത്തിലെ വിവേചനം ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി. ആയുഷ് (ആയുര്‍വേദ, യോഗ, നാച്യുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി) ഡോക്ടര്‍മാര്‍ക്കും അലോപ്പതി ഡോക്ടര്‍മാര്‍ക്കും വ്യത്യസ്ത ശമ്പള സ്‌കെയില്‍ പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീം കോടതി നടപടി. ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ വിവേചനം പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസുമാരായ വിനീത് ശരണ്‍, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ആയുഷ്, അലോപ്പതി ഡോക്ടര്‍മാര്‍ക്ക് തുല്യ വേതനം നല്‍കണമെന്നു നിര്‍ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2012ല്‍ തുല്യവേതനം നല്‍കിയാണ് സംസ്ഥാനം ഇരു വിഭാഗത്തിലെയും ഡോക്ടര്‍മാരെ നിയമിച്ചത്. എന്നാല്‍ പിന്നീട് അലോപ്പതി ഡോക്ടര്‍മാരുടെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു. അലോപ്പതി ഡോക്ടര്‍മാരുടെ ജോലി കൂടുതല്‍ പ്രാധാന്യമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നടപടി. ഇരു വിഭാഗത്തിലുമുള്ള ഡോക്ടര്‍മാര്‍ അവരവരുടെ രീതി അനുസരിച്ച് രോഗികളെ ചികിത്സിക്കുകയാണെന്ന് കോടതി വിലയിരുത്തി.

Eng­lish sum­ma­ry; The Supreme Court has ruled that ayush and allopa­thy doc­tors are enti­tled to equal pay

You may also like this video;

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.