29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 28, 2025
April 25, 2025
April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025

വിദ്യാഭ്യാസ, തൊഴില്‍ മേഖലയിൽ കൂടുതല്‍ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
April 17, 2022 8:53 pm

വിദ്യാഭ്യാസ, തൊഴില്‍ മേഖലയിൽ യോഗ്യത സംബന്ധിച്ചുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാർത്ഥികള്‍ എന്നിവര്‍ക്ക് ആവശ്യമായ യോഗ്യതയുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് അതത് സ്ഥാപനങ്ങളാണെന്നും ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 

തൊഴിലിനായുള്ള പരസ്യത്തിൽ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളിൽ നിന്ന് വ്യതിചലനം ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
ഝാർഖണ്ഡിലെ ഹൈസ്‌കൂളിൽ വിവിധ വിഭാഗങ്ങൾക്ക് കീഴിലുള്ള ബിരുദാനന്തര പരിശീലനം നേടിയ അധ്യാപകരുടെ തസ്തികയിലേക്കുള്ള നിയമന നടപടിയുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകൾ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. 

“വിദ്യാഭ്യാസ മേഖലയിൽ, കോടതിക്ക് സാധാരണയായി ഒരു വിദഗ്ദ്ധനായി പ്രവർത്തിക്കാൻ കഴിയില്ല, അതിനാൽ, ഒരു വിദ്യാർത്ഥി / ഉദ്യോഗാര്‍ത്ഥി ആവശ്യമായ യോഗ്യത നേടിയിട്ടുണ്ടോ ഇല്ലയോ എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിടുന്നതാണ് നല്ലത്, പ്രത്യേകിച്ച്, വിദഗ്ദ്ധ സമിതി പരിഗണിക്കുമ്പോൾ”,ബെഞ്ച് പറഞ്ഞു.

Eng­lish Summary:The Supreme Court has ruled that there can be no fur­ther inter­fer­ence in the edu­ca­tion and employ­ment sectors
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.