23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
November 8, 2024
July 7, 2024
August 1, 2023
July 6, 2023
June 25, 2023
June 22, 2023
June 7, 2023
January 1, 2023
October 28, 2022

ചായയയ്ക്കു മധുരം കുറഞ്ഞു; സിനിമാ പ്രവര്‍ത്തകന് കുത്തേറ്റു

Janayugom Webdesk
പാലക്കാട്
May 27, 2022 2:25 pm

ചായയ്ക്ക് മധുരം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സിനിമാ പ്രവര്‍ത്തകന് കുത്തേറ്റു. ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിനാണ് കുത്തേറ്റത്. സിജാറിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവമുണ്ടായത്.

ലോഡ്ജില്‍ വച്ച് ഉത്തമന്‍ സിജാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ചായയ്ക്ക് മധുരം കുറഞ്ഞുപോയെന്ന പേരില്‍ നാലുദിവസം മുന്‍പ് ലൊക്കേഷനില്‍ വച്ച് ഇരുവരും വഴക്കു കൂടിയതായി പൊലീസ് പറയുന്നു.

പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അക്രമം. ഇരുവരും ഒരോ ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇവിടെ വച്ച് ഇന്നു പുലര്‍ച്ചെ വഴക്കു കൂടുകയായിരുന്നു. തൊഴിലിനെ പരിഹസിച്ചതാണ് ഉത്തമന് പ്രകോപനമുണ്ടാകാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.

Eng­lish summary;The sweet­ness of the tea was reduced; The film­work­er was stabbed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.