21 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 15, 2025
June 12, 2025
June 10, 2025
June 9, 2025
May 25, 2025
May 25, 2025
May 22, 2025
May 22, 2025
May 18, 2025
May 17, 2025

സഹോദരന്റെ കുത്തേറ്റ യുവാവ് കഴുത്തില്‍ കത്തിയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി

Janayugom Webdesk
മുംബൈ
June 7, 2023 2:25 pm

മുംബെെയില്‍ സഹോദരന്റെ കുത്തേറ്റ യുവാവ് കഴുത്തില്‍ കത്തിയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടി. ശനിയാഴ്ചയാണ് സംഭവം നടന്നത്. നവി മുംബൈ സ്വദേശിയായ തേജസ് പാട്ടീലാണ്(32) ആണ് അസാധാരണ മനക്കരുത്ത് കൊണ്ട് ജീവിതം തിരിച്ചുപിടിച്ചത്.കുടുംബ വഴക്കിനിടെ തേജസിന്റെ ഇളയ സഹോദരന്‍ മോനിഷ് തേജസിനെ കുത്തുകയായിരുന്നു.രക്തം വാര്‍ന്നൊഴുകുമ്പോഴും ധൈര്യം കൈവിടാതെ ബൈക്കുമായി ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാണ് തേജസ് ആശുപത്രിയിലേക്ക് എത്തിയത്.ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്ത ഡോക്ടര്‍മാര്‍ ഇയാള്‍ക്ക് അടിയന്തര ചികിത്സ നല്‍കി.കഴുത്തിലെ പ്രധാന രക്തക്കുഴലുകള്‍ക്ക് കുത്തേല്‍ക്കാത്തതും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയതുമാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം ആക്രമണം നടത്തിയ മോനിഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.

eng­lish summary;The young man who was stabbed by his broth­er drove him­self to the hos­pi­tal with a knife on his neck

you may also like this video;

Kerala State - Students Savings Scheme

TOP NEWS

June 21, 2025
June 21, 2025
June 21, 2025
June 21, 2025
June 21, 2025
June 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.