20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025
June 18, 2025
June 17, 2025
June 14, 2025
June 14, 2025

ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന് തുടക്കമായി

Janayugom Webdesk
തിരുവനന്തപുരം
January 6, 2023 9:50 pm

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന് തുടക്കമായി. എം സി ജോസഫൈന്‍ നഗറില്‍ (ടാഗോര്‍ തിയറ്റര്‍) നടന്ന സമ്മേളനം പ്രശസ്ത നര്‍ത്തകിയും മനുഷ്യാവകാശ പ്രവര്‍ത്തകയും കലാമണ്ഡലം കല്പിത സര്‍വകലാശാല ചാന്‍സലറുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയര്‍ത്തി. സമ്മേളനത്തിനായി 12 സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ദീപശിഖകള്‍ ജ്വലിപ്പിച്ചു. ഉദ്ഘാടന സെഷനില്‍ മാലിനി ഭട്ടാചാര്യ അധ്യക്ഷയായി. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി സ്വാഗതം പറഞ്ഞു. ബൃന്ദ കാരാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷന്‍ ഓഫ് ക്യൂബന്‍ വിമന്‍ (എഫ്എംസി)യെ പ്രതിനിധീകരിച്ച് അലീഡ ഗുവേര, മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് എന്നിവര്‍ സംസാരിച്ചു. 

23 സംസ്ഥാനങ്ങളില്‍ നിന്നായെത്തിയ 850 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ചെറുത്തുനില്‍പ്പിന്റെ ആറ് പ്രതീകങ്ങളെ ഉദ്ഘാടന സമ്മേളനത്തില്‍ ആദരിച്ചു. ഒഡിഷയില്‍ നിന്നുള്ള സഞ്ജുക്ത സേഥി, തമിഴ്നാട് സ്വദേശി രേവതി, ഫുലോര മൊണ്ടല്‍, ഹരിയാനയില്‍ നിന്നുള്ള കമലേഷ്, ഹരിയാനയില്‍ നിന്നുള്ള ഷീല, നര്‍ത്തകി വി പി മന്‍സിയ എന്നിവരെയാണ് ആദരിച്ചത്.
മാലിനി ഭട്ടാചാര്യ, സൂസന്‍ കോടി, ജഹനാര ഖാന്‍, രമണി ദേബ് ബര്‍മ, മധു ഗാര്‍ഗ്, ഫല്‍മ ചൗഹാന്‍ എന്നിവരടങ്ങിയ പ്രസീഡിയവും സെക്രട്ടേറിയറ്റ് അംഗങ്ങളടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. 

‘മനുസ്മൃതി മനോഭാവം’ ചെറുക്കണം: മല്ലിക സാരാഭായി

തിരുവനന്തപുരം: ക്ഷേത്രങ്ങളിലോ പള്ളികളിലോ അല്ലാതെ ഒരു ജനാധിപത്യ ഇടത്തില്‍ ഇത്രയധികം സ്ത്രീകളെ ഒരുമിച്ചു കണ്ടതില്‍ സന്തോഷമുണ്ടെന്ന് മല്ലിക സാരാഭായി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മല്ലിക. മനുസ്മൃതി ഇന്നും ലക്ഷക്കണക്കിന് ഇന്ത്യന്‍ സ്ത്രീകളുടെ മനസുകളില്‍ ജീവിക്കുന്നുണ്ട്. സ്ത്രീകളുടെ മനസ്ഥിതി മാറ്റുന്നത് വലിയ വെല്ലുവിളി ആണെന്നും മല്ലിക പറഞ്ഞു.
മറ്റുള്ളവരെ തുല്യരായി കാണുകയും മതനിരപേക്ഷതയും തുല്യതയും പരിപോഷിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഈ ലോകം സൃഷ്ടിക്കാനുള്ള ചാലകശേഷി നമുക്ക് കൈവരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

Eng­lish Sum­ma­ry: The Thir­teenth Nation­al Con­fer­ence of the Demo­c­ra­t­ic Wom­en’s Asso­ci­a­tion has begun

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.