22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
September 16, 2024
September 3, 2024
July 7, 2024
January 22, 2024
January 19, 2024
January 1, 2024
September 10, 2023
September 9, 2023
August 28, 2023

കാബൂള്‍ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ യുഎസ് പുറത്തുവിട്ടു

Janayugom Webdesk
വാഷിങ്ടൺ
January 20, 2022 10:01 pm

അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന് മുന്‍പ് അമേരിക്കന്‍ സൈന്യം കാബൂളില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 10 നിരപരാധികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐഎസ് ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും തെറ്റുപറ്റിയെന്നും യുഎസ് സൈന്യം പിന്നീട് അറിയിച്ചിരുന്നു. ഐഎസ്-ഖൊറാസൻ നടത്തിയ ചാവേർ ആക്രമണത്തിൽ 13 യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കാബൂളിലെ ജനവാസ മേഖലയിൽ യുഎസ് പ്രത്യാക്രമണം നടത്തിയത്. അമേരിക്കന്‍ സേനക്കൊപ്പം പ്രവര്‍ത്തിച്ച അഫ്​ഗാന്‍കാരനായ ജീവകാരുണ്യപ്രവർത്തകൻ സെമിറൈ അഹ്​മദിയും കുട്ടികളുമടക്കമുള്ളവരാണ്​ കാബൂൾ ആക്രമണത്തിൽ മരിച്ചത്​. ഐഎസ് കെ ഭീകരരുടെ വാഹനമാണെന്ന് കരുതി യു.സ് സെമിറൈ അഹ്​മദിയുടെ വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് സെമിറൈ അഹ്​മദിയുടെ ടൊയോട്ട കാര്‍ ആക്രമിച്ചത്. കാറില്‍ വെള്ളക്കുപ്പികള്‍ നിറച്ചത് സ്ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവത്രെ. യുഎസ് സൈന്യവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന സെമിറൈ അഹ്​മദി പ്രത്യേക വിസയിൽ കുടുംബത്തോടൊപ്പം യുഎസിലേക്ക് പലായനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.
ENGLISH SUMMARY:The U.S. has released footage of the Kab­ul airstrikes
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.