June 3, 2023 Saturday

Related news

December 22, 2022
December 13, 2022
November 8, 2022
July 26, 2022
June 6, 2022
April 16, 2022
February 19, 2022
July 17, 2020

ആയുധം വാങ്ങാന്‍ 84,328 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
December 22, 2022 10:58 pm

ആയുധങ്ങള്‍ വാങ്ങുന്നതിനായി  84,328 കോടിയുടെ ഇടപാടിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിന്റേതാണ് തീരുമാനം. കര, വ്യോമസേനകളുടെ ആറുവീതവും നാവികസേനയുടെ പത്തും കോസ്റ്റ്ഗാര്‍ഡിന്റെ രണ്ടും ശുപാര്‍ശകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കോംബാറ്റ് വെഹിക്കിള്‍സ്, ലൈറ്റ് ടാങ്കറുകള്‍, മിസൈല്‍ സിസ്റ്റം ഉള്‍പ്പെടെയുള്ളവയാണ് വാങ്ങുകയെന്ന് മന്ത്രാലയം അറിയിച്ചു. സൈനികർക്ക് മികച്ച സംരക്ഷണം നല്‍കുന്ന ബാലിസ്റ്റിക് ഹെൽമെറ്റുകളും വാങ്ങും. 97 ശതമാനം ആയുധങ്ങളും തദ്ദേശീയ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നാണ് വാങ്ങുകയെന്നും രാജ്നാഥ് സിങ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.