മുംബൈയിൽ സ്ഥിരീകരിച്ചത് എക്സ്ഇ വകഭേദമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒമിക്രോണിനെക്കാൾ 10 മടങ്ങ് വ്യാപന ശേഷിയുളള കോവിഡ് വൈറസ് വകഭേദമാണ് എക്സ് ഇ.
ദക്ഷിണാഫ്രിക്കയിൽ നിന്നു ഫെബ്രുവരിയിൽ തിരിച്ചെത്തിയ കോസ്റ്റ്യൂം ഡിസൈനറായ അൻപതുകാരിയിൽ എക്സ്ഇ ബാധ സ്ഥിരീകരിച്ചെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നുമാണ് മുംബൈ മുനിസിപ്പൽ കോർപറേഷൻ ഇന്നലെ അറിയിച്ചത്.
മുംബൈയിൽ മാർച്ച് രണ്ടിന് ശേഖരിച്ച 230 സാംപിളിൽ നടത്തിയ ജനിതക ശ്രേണീകരണ പഠനത്തിലാണു പുതിയ വകഭേദം കണ്ടെത്തിയതെന്ന് മുനിസിപ്പൽ കോർപറേഷൻ പറയുന്നു.
എന്നാൽ, ജനിതക പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യം സാംപിൾ പരിശോധിച്ചതായും എക്സ്‍ഇ വകഭേദത്തിന്റെ ജനിതക ഘടന ഇതിനില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഒരേ ആളിൽ തന്നെ ഒമിക്രോണിന്റെ ബിഎ. 1,ബിഎ. 2 വകഭേദങ്ങളുടെ സാന്നിധ്യം ഒരുമിച്ചുണ്ടാകുമ്പോഴാണ് എക്സ്ഇ സ്ഥിരീകരിക്കുന്നത്.
English summary;The Union Ministry of Health has said that the XE variant has not been confirmed in Mumbai
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.