കുരങ്ങുപനി വ്യാപനം അസാധാരണമാണെങ്കിലും നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിന് പരിമിതമായ രീതിയില്‍ പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുമെന്ന് വിവിധ രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 19 രാജ്യങ്ങളിലായി 237 സ്ഥിരീകരിക്കുകയും രോഗലക്ഷണങ്ങളുള്ളവര്‍ വര്‍ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഗുരുതരമല്ലെന്നും സംഘടന അറിയിച്ചു.
വ്യാപനശേഷി പൊതുവേ മന്ദഗതിയിലായതിനാല്‍ കോവിഡിന് സമാനമായ മഹാമാരിയായി കുരുങ്ങുപനി വ്യാപിക്കില്ലെന്നാണ് ആരോഗ്യ വിദഗ്‍ധരുടെ അഭിപ്രായം. അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രം പകരുന്ന വെെറസ് മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളിലൊഴികെ മറ്റ് രാജ്യങ്ങളില്‍ അപൂര്‍വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു.
ഇംഗ്ലണ്ടില്‍ 14 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 70 ആയി ഉയര്‍ന്നു. യുഎഇയിലും ചെക്ക് റിപ്പബ്ലിക്കിലും ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുരങ്ങുപനി ബാധിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തുന്ന അപകടസാധ്യതയുള്ള മുതിർന്നവർക്കും ആരോഗ്യപ്രവർത്തകർക്കും വാക്സിനേഷൻ നൽകണമെന്ന് ഫ്രാന്‍സ് ആരോഗ്യ വകുപ്പ് ശുപാർശ ചെയ്തു. രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡെന്‍മാര്‍ക്കിലും വാക്സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ബവേറിയൻ നോർഡിക് നിലവിലുള്ള പ്രതിരോധ മരുന്നിന്റെ നിര്‍മ്മാതാക്കള്‍. യുഎസില്‍ വസൂരി പ്രതിരോധ മരുന്നായി അംഗീകരിക്കുപ്പെട്ട ജിന്നിയോസ് എന്ന വാക്സിനാണിത്. യൂറോപ്പില്‍ ഇംവാനെക്സ് എന്ന പേരിലും ഈ വാക്സിന്‍ അംഗീകരിച്ചിട്ടുണ്ട്. 40,000 വാക്സിന്‍ ഡോസുകൾ കരുതാന്‍ ജർമ്മനി ഉത്തരവിട്ടിട്ടുണ്ട്.
English Summary:The WHO says monkeypox outbreak could be controlled
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.