21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024

ചക്ക തലയില്‍ വീണ് യുവതി മരിച്ചു

Janayugom Webdesk
June 12, 2022 10:09 pm

തിരുവനന്തപുരത്ത് ചക്ക അറുക്കുന്നതിനിടെ തലയില്‍ വീണ് യുവതി മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയിലാണ് സംഭവം. ഇന്ദു (35) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവില്‍ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയില്‍ വീണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായി തുടര്‍ന്നു. ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു. വിദേശത്തായിരുന്ന ഭര്‍ത്താവ് ബിനുകുമാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. രണ്ടു മക്കളുണ്ട്.

Eng­lish Sum­ma­ry: The woman died when the jack­fruit fell on her head

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.