23 April 2024, Tuesday

Related news

March 27, 2024
January 8, 2024
April 3, 2023
January 20, 2023
January 8, 2023
October 9, 2022
August 29, 2022
July 28, 2022
February 11, 2022
November 15, 2021

36 വര്‍ഷം യുവതിയെ വീട്ടുകാര്‍ മുറിയില്‍ പൂട്ടിയിട്ടു, ഒടുവില്‍ 53ാം വയസില്‍ മോചനം

Janayugom Webdesk
ലഖ്നൗ
October 9, 2022 3:46 pm

36 വര്‍ഷങ്ങളോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ യുവതിയെ മോചിപ്പിച്ചു. 17 വയസിലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ടത്. യുപി മുഹമ്മദാബാദിലാണ് സംഭവം. സപ്ന ജെയിൻ എന്ന സ്ത്രീയെയാണ് സാമൂഹിക പ്രവർത്തകരും പൊലീസും ചേർന്ന് മോചിപ്പിച്ചത്. സ്വപ്നയ്ക്ക് മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു ഇതാണ് സ്വന്തം പിതാവ് സ്വപ്നയെ മുറിയിൽ പൂട്ടിയിടാന്‍ കാരണം. ജനൽവഴി ഭക്ഷണം നല്‍കുകയും വെള്ളമൊഴിച്ച് കുളിപ്പിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ തയ്യാറായില്ല.

അതേസമയം സ്വപ്നയുടെ പിതാവ് അടുത്തിടെ മരിച്ചിരുന്നു. തുടര്‍ന്ന് സാമുഹിക പ്രവര്‍ത്തകര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തീര്‍ത്തും ശോചനീയമായ അവസ്ഥയിലായിരുന്നു യുവതിയുടെ ജീവിതം. പൊലീസിന്റെ സാഹായത്തോടെയാണ് യുവതിയെ മോചിപ്പിച്ചത്. യുവതിയെ ഡോക്ടറെ കാണിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും വീട്ടുകാർ തയാറായിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. 

Eng­lish Summary:The young woman was locked in the room by her fam­i­ly for 36 years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.