5 May 2024, Sunday

Related news

April 29, 2024
April 29, 2024
April 8, 2024
April 5, 2024
April 5, 2024
April 3, 2024
February 6, 2024
January 19, 2024
December 30, 2023
December 3, 2023

രാജ്യത്ത് ചരക്കുതീവണ്ടികള്‍ക്ക് ബ്രേക്കില്ല! പലതും കാലഹരണപ്പെട്ടതെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ചെന്നൈ
June 25, 2023 8:59 pm

റെയില്‍വേയുടെ 15–20 ശതമാനം ചരക്ക് തീവണ്ടികളുടെയും ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റ്(ബിപിസി) കാലഹരണപ്പെട്ടതോ റദ്ദാക്കപ്പെട്ടതോ ആണെന്ന് വിവരം. ട്രെയിനുകളുടെ നടത്തിപ്പിന് അത്യാവശ്യം വേണ്ടതും ട്രെയിനുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ബിപിസി.

പല ട്രെയിനുകള്‍ക്കും ബിപിസി ഇല്ലെന്ന വിവരത്തെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കിയ ശേഷം മാത്രമേ ചരക്കു നീക്കം നടത്താൻ പാടുള്ളൂവെന്ന് റെയില്‍വേ ബോര്‍ഡ് സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 292 യാത്രക്കാരുടെ മരണത്തിനും 900ത്തോളം പേര്‍ക്ക് പരിക്കിനും കാരണമായ ഒഡിഷ ട്രെയിൻ അപകടത്തിനു ശേഷം റെയില്‍വേ ബോര്‍ഡ് ചെയര്‍മാൻ വിളിച്ചു ചേര്‍ത്ത ഉന്നതതല സുരക്ഷാ യോഗത്തിലാണ് ബിപിസി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നത്.

രാജ്യത്ത് നിരവധി ട്രെയിനുകള്‍ ബിപിസി ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായും ഇത് ന്യായീകരിക്കാനാകില്ലെന്നും അത്തരത്തില്‍ ഒരു ട്രെയിനുകളെയും ഓടാൻ അനുവദിക്കില്ലെന്നും റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ട്രെയിനുകളുടെ ക്ഷമത പരിശോധിച്ച് മെക്കാനിക്കല്‍ വകുപ്പിലെ ട്രെയിന്‍ എക്സാമിനറാണ് ബിപിസി നല്‍കേണ്ടത്.

Eng­lish Sum­ma­ry: There are no brakes on freight trains in the country

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.