1 May 2024, Wednesday

സഫാരി പാര്‍ക്കിലിനി ‘അക്ബറും സീതയുമില്ല, സൂരജും തനയ’യും മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2024 2:43 pm

പേരുകൊണ്ട് വിവാദത്തിലായ പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് മാറ്റി സര്‍ക്കാര്‍. അക്ബർ സീത എന്നീ സിംഹങ്ങളുടെ പേര് യഥാക്രമം ‘സുരാജ്’ എന്നും തനയ എന്നുമാക്കി. 

വിവാദങ്ങളെ തുടർന്ന് തിരുത്താൻ സർക്കാർ സഫാരി പാർക്ക് അധികൃതരോട് പേര് മാറ്റാൻ സര്‍ക്കാര്‍ നിർദേശിക്കുകയായിരുന്നു. സർക്കാർ ഉത്തരവിനെ തുടർന്ന് മൃഗശാല അധികൃതർ ഇരു സിംഹങ്ങളുടെയും പേര് എല്ലാ രേഖകളിലും തിരുത്തിയിട്ടുണ്ട്. സിംഹങ്ങളുടെ ഭാവിയിലെ എല്ലാ കാര്യങ്ങൾക്കും ഇനി ഈ പേര് തന്നെയായിരിക്കും ഉപയോഗിക്കുക എന്നും മൃഗശാല അധികൃതർ അറിയിച്ചിട്ടുണ്ട്. 

മൃഗങ്ങള്‍ക്ക് നല്‍കിയ പേരുകള്‍ ഒരു സമുദായത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണങ്ങളെത്തുടര്‍ന്നാണ് സംഭവം വിവാദത്തിലായത്. വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്യുന്ന തലത്തിലേക്ക് വരെ വിവാദം എത്തിയിരുന്നു. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേരിട്ടതിനെതിരെ വി എച് പിയായിരുന്നു രംഗത്തെത്തിയത്.

Eng­lish Sum­ma­ry: There is no Akbar and Sita in the Safari Park, only Sooraj and Tanaya

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.