March 24, 2023 Friday

Related news

February 14, 2023
February 4, 2023
July 12, 2022
February 17, 2022
August 1, 2021
June 22, 2020
April 29, 2020
March 14, 2020

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: ട്രാഫിക് വാര്‍ഡനെതിരെ നടപടി

Janayugom Webdesk
തിരുവനന്തപുരം
February 4, 2023 1:20 pm

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ട്രാഫിക് വാര്‍ഡനെതിരെ നടപടി. അന്വേഷണത്തിന്റെ ഭാഗമായി ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിർത്തിയെന്നും വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിരുന്നു.

പാങ്ങോട് സ്വദേശി അഫ്സൽ എന്ന യുവാവിനാ മർദനമേറ്റത്. മർദനത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒ പി കെട്ടിടത്തിലെ ഗേറ്റ് വഴി പ്രവേശിക്കുന്നതുമായി ബന്ധപെട്ട തർക്കമാണ് മർദനത്തിനുള്ള കാരണം. ഒ.പി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തതാണ് മർദനത്തിൽ കലാശിച്ചു. യുവാവിനെ പിടികൂടി സുരക്ഷാവിഭാഗം ഓഫീസിനു മുന്നിലെത്തിച്ച ശേഷം മർദിക്കുകയായിരുന്നു.

Eng­lish Sum­ma­ry: thiru­vanan­tha­pu­ram med­ical col­lege traf­fic war­dens beat up a man
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.