7 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 7, 2024
September 5, 2024
September 4, 2024
August 26, 2024
August 19, 2024
August 18, 2024
August 17, 2024
August 15, 2024

അത്ഭുതപ്പെട്ടിയുടെ പേരില്‍ മൂന്നരക്കോടി തട്ടി; വൈദികന്‍ അറസ്റ്റില്‍

Janayugom Webdesk
ദിമാപൂര്‍
December 3, 2023 9:54 pm

അത്ഭുതപ്പെട്ടി വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം വന്നുചേരുമെന്ന് വാഗ്ദാനം നല്‍കി നാഗാലാന്‍ഡിലെ സ്ത്രീയില്‍ നിന്ന് മൂന്നരക്കോടി തട്ടിയെടുത്ത വൈദികന്‍ അറസ്റ്റില്‍. നാഗാലാന്‍ഡില്‍ തട്ടിപ്പ് നടത്തി ബംഗാളിലേക്ക് രക്ഷപ്പെട്ട തിമോത്തി ജോഷിയെന്ന വൈദികനെ ഡാര്‍ജിലിങ്ങില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂ ലൈഫ് ചര്‍ച്ച് മിനിസ്ട്രിയിലെ വൈദികനാണ് സ്ത്രീയെ കബളിപ്പിച്ച് മൂന്നരക്കോടി രൂപ തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു. നാഗാലാന്‍ഡില്‍ തട്ടിപ്പ് നടത്തിയശേഷം ഡാര്‍ജിലിങ്ങിലെ കാന്തിബിദ പള്ളിയില്‍ വൈദികനായി സേവനമനുഷ്ഠിക്കുകയായിരുന്നു തിമോത്തി ജോഷി. അത്ഭുതപ്പെട്ടി വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം വന്നുചേരുമെന്ന് വൈദികനും സംഘവും സ്ത്രീയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ വൈദികന്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Three and a half crores were stolen on behalf of the mir­a­cle box; The priest was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.