27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 21, 2024
July 20, 2024
July 20, 2024
July 17, 2024
July 14, 2024
July 13, 2024
July 13, 2024
July 11, 2024

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മ രിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Janayugom Webdesk
ചെന്നൈ
November 4, 2022 3:30 pm

തമിഴ്നാട് ചെങ്കൽപേട്ട് ജില്ലയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചയോടെ ഗുഡുവഞ്ചേരി ടൗണിലെ ആർആർ ബൃന്ദാവൻ അപ്പാർട്ട്‌മെന്റിലാണ് സംഭവം. ഗിരിജ(63), സഹോദരി രാധ (55), സഹോദരൻ രാജ്കുമാർ (47), രാജ്കുമാറിന്റെ ഭാര്യ ഭാർഗവി (35), മകൾ ആരാധന (6) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പുലർച്ചെ നാലോടെ ഫ്രിഡ്ജ് പൊട്ടി വീടിനുള്ളിൽ പുക ഉയരുകയായിരുന്നു.
ഫ്രിഡ്ജ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അപ്പാർട്ട്മെന്റിലുള്ള അയൽവാസികൾ ഓടിയെത്തി വാതിൽ കുത്തിത്തുറക്കാൻ ശ്രമിച്ചു. 

എന്നാല്‍ പുക ശ്വസിച്ച് ഗിരിജ, രാധ, രാജ്കുമാർ എന്നിവര്‍ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഭാർഗവിയെയും ആരാധനയെയും ക്രോംപേട്ട് സർക്കാർ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വർഷം മുന്‍പ് മരിച്ച ഗിരിജയുടെ ഭര്‍ത്താവ് വെങ്കിട്ടരാമന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കാനാണ് കുടുംബം നാട്ടിലെത്തിയത്. 

Eng­lish Summary:Three mem­bers of a fam­i­ly died when a fridge exploded
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.