28 April 2024, Sunday

Related news

April 17, 2024
March 28, 2024
March 5, 2024
September 11, 2023
September 8, 2023
September 3, 2023
August 23, 2023
June 30, 2023
June 26, 2023
June 25, 2023

മോണ്‍സന്റെ മൂന്ന് ആഡംബര കാറുകള്‍ കൂടി കണ്ടെത്തി

Janayugom Webdesk
ചേര്‍ത്തല
October 4, 2021 7:32 pm

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയതിനു പിടിയിലായ മോണ്‍സന്റെ മൂന്നു ആഢംബരക്കാറുകള്‍ കൂടി ചേർത്തലയിൽ കണ്ടെത്തി. അറസ്റ്റിനു മുമ്പ് മോണ്‍സണ്‍ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റക്കുറ്റപണികള്‍ക്കായാണ് ഉത്തരേന്ത്യന്‍ രജിസ്‌ട്രേഷനിലുള്ള മൂന്ന് കാറുകള്‍ നല്‍കിയിരുന്നത്. സഹായികള്‍ വഴിയാണ് ഇവിടെ കാറുകള്‍ എത്തിച്ചത്. പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ബെന്‍സ്, കര്‍ണാടക രജിസ്‌ട്രേഷനിലുള്ള പ്രാഡോ, ചത്തിസ്ഘട്ട് രജിസ്‌ട്രേഷനിലെ ബിഎംഡബ്ല്യൂ കാറുകളാണിവ. വിവരം വര്‍ക്ക് ഷോപ്പ് അധികൃതര്‍ ക്രൈംബ്രാഞ്ചിനു കൈമാറി. ഇവയുടെ നിലവിലെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്. മോൺസൺ മാവുങ്കലിനെ ചേർത്തലയിലെ വസതിയിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമ്പോൾ വീടിന് പുറത്ത് രണ്ട് ആഢംഭര കാറുകളുണ്ടായിരുന്നു. ഒന്ന് മോൺസനും മറ്റൊന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുമായിരുന്നു സഞ്ചരിച്ചിരുന്നത്. ആഢംഭര വാഹനങ്ങൾ എല്ലാം തന്നെ അന്തർസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. എന്നാൽ മോൺസൺ മാവുങ്കന്റെ പേരിൽ കാറുകളൊന്നും തന്നെ ഇല്ല.

Eng­lish Sum­ma­ry: Three more Mon­son lux­u­ry cars were found

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.