15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 14, 2025
July 14, 2025
July 13, 2025
July 13, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 11, 2025
July 11, 2025

മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്ന് പേർക്ക് വാഹനാപകടത്തിൽ ദാരുണാ ന്ത്യം

Janayugom Webdesk
മൈസുരു
April 16, 2024 9:51 am

മൈസൂരുവിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ബൈക്കിൽ യാത്ര ചെയ്ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണ് മരണപ്പെട്ടത്.

ജയലക്ഷ്മിപുരം ജെസി റോഡിൽ അമിത വേഗത്തിലെത്തിയ കാർ ആദ്യം ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിക്കുകയും പിന്നാലെ വിദ്യാർത്ഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ഉല്ലാസ് അപകടസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തിൽ കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. മൈസൂരു അമൃത കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനിയാണ് ശിവാനി.

Eng­lish Sum­ma­ry: Three peo­ple, includ­ing a Malay­ali stu­dent, died in a car acci­dent in Mysuru

You may also like this video

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.