July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

മുച്ചക്ര ഇലക്ട്രിക് ചരക്കുവാഹനം നീവ് പുറത്തിറക്കി

Janayugom Webdesk
ബംഗളൂരു
June 11, 2022

ഒറ്റ ചാര്‍ജിങ്ങില്‍ 150 കിലോമീറ്ററിലേറെ സഞ്ചരിക്കാമെന്ന വാഗ്ദാനവുമായി മുച്ചക്ര ഇലക്ട്രിക് ചരക്കുവാഹനം വിപണിയിലേക്ക്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത വാഹനക്കമ്പനിയായ ആള്‍ട്ടിഗ്രീനാണ് ‘നീവ്’ എന്നപേരിലുള്ള മുച്ചക്രവാഹനം പുറത്തിറക്കിയത്. മൈസൂരുകൊട്ടാരം മുതല്‍ ബെംഗളൂരുവരെ 147 കിലോമീറ്ററര്‍ ദൂരം ഒറ്റച്ചാര്‍ജില്‍ സഞ്ചരിച്ചുകൊണ്ടാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കിയത്. കൊച്ചി, ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഉടന്‍തന്നെ വാഹനം ഇറക്കും.

മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും വേഗതയും ഭാരവാഹകശേഷിയും ഉള്ളതിനാല്‍ അന്തര്‍ജില്ലാ ചരക്കുനീക്കത്തിന് ‘നീവ്’ വളരെയേറെ പ്രയോജനപ്പെടുമെന്ന് ആള്‍ട്ടിഗ്രീന്‍ സ്ഥാപകനും സിഇഒ യുമായ ഡോ. അമിതാഭ് ശരണ്‍ പറഞ്ഞു. ഭാവിയില്‍ ആള്‍ട്ടിഗ്രീന്‍ ചരക്ക്, യാത്രാവിഭാഗത്തില്‍ കൂടുതല്‍ പുതിയ വാഹനങ്ങള്‍ ഇറക്കുമെന്ന് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ദേബാശിഷ് മിത്ര അറിയിച്ചു.

Eng­lish sum­ma­ry; Three wheeled elec­tric truck

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.