26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 13, 2025
April 13, 2025
March 30, 2025
February 11, 2025
February 9, 2025
December 4, 2023
October 19, 2023
September 17, 2023
September 11, 2023

പേ വിഷബാധ: ഒരാള്‍കൂടി മരിച്ചു

രണ്ടാമത്തെ മരണവും തൃശൂര്‍ മെഡിക്കല്‍ കോളജില്‍
Janayugom Webdesk
June 30, 2022 8:28 pm

പേ വിഷബാധയേറ്റ് ഒരു മരണംകൂടി. തൃശൂരില്‍ പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണനാ(60)ണ് മരിച്ചത്. മൂന്ന് മാസം മുൻപാണ് ഉണ്ണികൃഷ്ണന് നായക്കുട്ടിയുടെ കടിയേറ്റത്. വാക്സീന്‍ എടുത്തിരുന്നില്ല. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഉണ്ണികൃഷ്ണനെ കടിച്ച നായ പിന്നീട് ചാവുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ ഉണ്ണികൃഷ്ണനെ ആദ്യം ഇരിങ്ങാലക്കുട ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിച്ചരുന്നു.

ബുധനാഴ്ച ഉച്ചയോടെ ഉണ്ണികൃഷ്ണന്‍ മരിച്ചതായി വാർത്ത പരന്നിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ക്കിടെയാണ് മരണം സംഭവിച്ചില്ലെന്ന വിവരം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിക്കുന്നത്. ഇന്ന് വൈകീട്ട് വൈകിട്ട് 4.50 ഓടെയാണ് മരമം സംഭവിച്ചത്.

അതിനിടെ പാലക്കാട് പേ വിഷബാധയേറ്റ് കോളജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചാണ് വിശദമായ അന്വേഷണം. പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മെയ് 30 നാണ് അയൽ വീട്ടിലെ വളർത്തു നായ ശ്രീലക്ഷ്മിയെ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ച് തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിൻ എടുത്തിരുന്നു. പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

രണ്ട് ദിവസം മുൻപാണ് പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങള്‍ ശ്രീലക്ഷ്മിയില്‍ കണ്ടത്. തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: 60 year old man dies of rabies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.