April 1, 2023 Saturday

Related news

March 19, 2023
February 26, 2023
February 26, 2023
February 14, 2023
February 14, 2023
February 9, 2023
February 1, 2023
January 27, 2023
January 16, 2023
January 15, 2023

വയനാട്ടില്‍ കടുവ ചത്ത സംഭവം; ദൃക്സാക്ഷി ആത്മ ഹ ത്യ ചെയ്തു, ചോദ്യം ചെയ്തതില്‍ മനംനൊന്താണാണെന്ന് കുടുംബം

Janayugom Webdesk
വയനാട്
February 9, 2023 6:52 pm

വയനാട് അമ്പലവയലില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദൃക്സാക്ഷിയായ 56കാരൻ ആത്മ ഹ ത്യ ചെയ്തു. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരികുമാറിനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുവ ചത്ത സംഭവത്തില്‍ വനംവകുപ്പ് ചോദ്യം ചെയ്തതില്‍ മനംനൊന്താണ് ഹരികുമാര്‍ ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്കും വകുപ്പിനും നിര്‍ദേശം നല്‍കിയെന്നും വയനാട് റെയിഞ്ച് ഓഫീസറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുമെന്നും വനമവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ഒരാഴ്ച മുമ്പാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്.ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കി, ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.

Eng­lish Sum­ma­ry: Tiger death inci­dent in Wayanad; The wit­ness com­mit­ted suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.