25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 24, 2025
March 19, 2025
March 17, 2025
March 17, 2025
March 14, 2025
March 13, 2025
March 12, 2025
March 12, 2025
March 12, 2025

വയനാട് ജനവാസമേഖലയിലിറങ്ങിയ കടുവ പശുവിനെ കൊന്നു

Janayugom Webdesk
കല്‍പ്പറ്റ
October 25, 2022 10:31 am

വയനാട് ചീരാലില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ പശുവിനെ കൊന്നു. പഴൂര്‍ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കടുവ കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് പശുക്കളെയാണ് ഇന്നലെ മാത്രം കടുവ ആക്രമിച്ചത്. ഇബ്രാഹിമിന്റെ സഹോദരിയുടെ പശുവിനെയും കടുവ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു.

ഐലക്കാട് രാജന്‍ എന്നയാളുടെ പശുവിനെയും ആക്രമിച്ച കടുവ ഒരുമാസത്തിനിടെ ഒന്‍പത് പശുക്കളെയാണ് കൊന്നത്. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ച്ചയായി കടുവയിറങ്ങുന്നതിലും പശുക്കളും മറ്റും കൊല്ലപ്പെടുന്നതിലുമുള്ള പ്രദേശവാസികളുടെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. അതിനിടെ 50 അംഗ വനപാലക സംഘം കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Tiger killed a cow in Wayanad res­i­den­tial area

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.