26 July 2024, Friday
KSFE Galaxy Chits Banner 2

ഇന്ന് ലോക ഒആര്‍എസ് ദിനം

വയറിളക്കരോഗങ്ങള്‍ മരണകാരണമാകുന്നു
ജാഗ്രത വേണമെന്ന് വിദഗ്ധര്‍
Janayugom Webdesk
July 29, 2022 8:48 am

കോളറ, ടൈഫോയ്ഡ്, ഡയേറിയ, ഡിസെൻട്രി, ഹെപ്പറ്റൈറ്റിസ് എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാരിക്കാൻ രോഗ നിയന്ത്രണവും ബോധവല്ക്കരണവുമായി ലോക ഒആർഎസ് ദിനാചരണം. ഇതോടനുബന്ധിച്ചുള്ള പോസ്റ്റർ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. വയറിളക്ക രോഗങ്ങൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി പി പ്രീത, സ്റ്റേറ്റ് ഒആർടി ഓഫീസർ ഡോ. ബിനോയ് എസ് ബാബു എന്നിവർ പങ്കെടുത്തു. 

ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങള്‍ക്കുള്ള രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണെന്നാണ് കണ്ടെത്തല്‍. ഒആർഎസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. വയറിളക്കം കുറയാതിരിക്കുക, രക്തം പോകുക, പനി, അമിതദാഹം, നിർജലീകരണം, പാനീയങ്ങൾ കുടിക്കാൻ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകൾ, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടണം. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ്, സിങ്ക് എന്നിവ സൗജന്യമായി ലഭ്യമാണ്.
ഇതോടൊപ്പം പാനീയ ചികിത്സവഴിയും രോഗവും അതിലൂടെയുള്ള മരണവും കുറയ്ക്കാനാവും. 

ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരുംവെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങളാണ് ഈ ചികിത്സാരീതിക്കായി ഉപയോഗിക്കാവുന്നത്. അഞ്ചു വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ശരിയായ അളവിൽ മൂത്രം പോകാതിരിക്കുക, ഇരുണ്ട നിറത്തിലുള്ള മൂത്രം, തണുത്ത അല്ലെങ്കിൽ വരണ്ട ചർമം, ഉറക്കമില്ലായ്മ, കുഴിഞ്ഞ കണ്ണുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ആശയക്കുഴപ്പം എന്നിവയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ.

Eng­lish Summary:Today is World ORS Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.