ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിയെ ആവേശപൂര്‍വം വരവേല്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ഉത്തർപ്രദേശിലെ ബിജെപി റാലിക്കിടെയാണ് ബിജെപി പ്രവർത്തകർ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അത്യുല്‍സാഹത്തോടെ കാണാനെത്തിയത്. ബിജെപി പതാകയേന്തിയവർ പ്രിയങ്കയുടെ വാഹനത്തിന് അരികിലേക്ക് ആഹ്ലാദപൂർവം എത്തുന്നതും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
कांग्रेस महासचिव @priyankagandhi & भाजपा कार्यकर्ता … pic.twitter.com/BKLLDDIr3C
— Supriya Bhardwaj (@Supriya23bh) February 22, 2022
പ്രിയങ്ക ഗാന്ധിയ്ക്ക് കൈകൊടുക്കാന്‍ തിക്കിത്തിരക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ വന്‍ ആക്ഷേപമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് കൈകൾകൊടുക്കുന്ന പ്രിയങ്ക കോൺഗ്രസിന്റെ പ്രകടനപത്രിക വിതരണം ചെയ്യുന്നതും വിഡിയോലുണ്ട്.
राजनीति में ऐसी तस्वीरें दुर्लभ हैं-
भाजपा की रैली से लौट रहे लोगों ने @priyankagandhi जी से घोषणा पत्र और ‘लड़की हूं, लड़ सकती हूं’ की प्रचार सामग्री मांगी और साथ में सेल्फी ली।
ये वीडियो यूपी के माहौल को स्पष्ट करने के लिए काफी है। pic.twitter.com/Y23C4Yj3Ri
— Congress (@INCIndia) February 22, 2022
പ്രിയങ്കയുടെ വാഹനത്തിന്റെ അരികെ തിക്കിക്കിരക്കി എത്തുന്ന പ്രവര്‍ത്തകര്‍ സെല്‍ഫി എടുക്കാനും മറക്കുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റിയാണ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേല്‍ക്കാന്‍ എത്തുന്നത്. അതേസമയം ഇവര്‍ ബിജെപി പ്രവര്‍ത്തകരല്ലെന്നും ബിജെപി ആളെക്കൂട്ടാന്‍ പണം നല്കി വാങ്ങിയതാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
English Summary: Today’s Congress, Tomorrow’s BJP: BJP welcomes Priyanka Gandhi, video reveals BJP’s politics in India
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.