29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 15, 2025
April 15, 2025
April 13, 2025
April 11, 2025
April 9, 2025
April 7, 2025
April 1, 2025
March 30, 2025
March 29, 2025

പോത്ത് ട്രെയിനിനു മുന്നിൽ ചാടി; വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി

Janayugom Webdesk
പാലക്കാട്
November 15, 2023 7:39 pm

പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ പാളം തെറ്റി. പോത്ത് ട്രെയിനിനു മുന്നിൽ ചാടിയതാണ് പാളം തെറ്റാൻ കാരണമെന്ന് റയിൽവെ അറിയിച്ചു. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിന്റെ എൻജിനുകളാണ്പാളം തെറ്റിയത്. ആർക്കും പരിക്കില്ല. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകട നടന്നത്. ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ അപകടവിവരം അറിഞ്ഞത്.

റയിൽവെ സ്റ്റേഷൻ എത്തുന്നതിന് ഒരു കിലോമീറ്റർ അടുത്താണ് സംഭവം. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഷൊർണൂർ — നിലമ്പൂർ, നിലമ്പൂർ ‑ഷൊർണൂർ പാസഞ്ചറുകൾ റദ്ദാക്കി. രാജ റാണി എക്സ്പ്രസ് 2 മണിക്കൂർ കഴിഞ്ഞേ പുറപ്പെടൂ. ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് റയിൽവെ അറിയിച്ചു.

Eng­lish Sum­ma­ry: Train derailed at Palakkad Vallapuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.