19 May 2024, Sunday

Related news

December 13, 2022
June 30, 2022
May 25, 2022
May 24, 2022
May 24, 2022
May 24, 2022
May 24, 2022
May 23, 2022
May 23, 2022
May 23, 2022

വിസ്മയ കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി ആന്റണി രാജു

Janayugom Webdesk
തിരുവനന്തപുരം
May 23, 2022 12:28 pm

വിസ്മയ കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് ഗതാഗത മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നതെന്നും മന്ത്രി വിധിയോട് പ്രതികരിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ വിധിയൊരു പാഠമായിരിക്കണം.

പ്രതി കിരൺ കുമാറിനെതിരായ സർക്കാരെടുത്തത് മാതൃകാപരമായ നടപടിയാണ്. കിരണിനെ പിരിച്ചുവിട്ടപ്പോൾ വിമർശനങ്ങൾ ഏറെ ഉണ്ടായി. എന്നാൽ ഒരു സന്ദേശമാണ് സർക്കാർ നൽകിയത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരു ഉദ്യോഗസ്ഥനും സംരക്ഷണം നൽകില്ല എന്ന വ്യക്തമായ സന്ദേശം നൽകാൻ സർക്കാരിനായതിൽ സന്തോഷമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.

കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായത്. കിരണിനെതിരെ എടുത്ത നടപടി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ ഗാ‍ർ‍ഹിക പീഡന പരാതികളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish summary;Transport Min­is­ter Antony Raju wel­comes court ver­dict in Vis­maya case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.