March 26, 2023 Sunday

Related news

March 26, 2023
February 28, 2023
February 25, 2023
February 11, 2023
February 10, 2023
February 2, 2023
January 28, 2023
January 21, 2023
January 5, 2023
December 30, 2022

ട്രാവൽ മൂഡ് ചിത്രം “ഉത്തോപ്പിന്റെ യാത്ര”; ചിത്രീകരണം പുരോഗമിക്കുന്നു

Janayugom Webdesk
January 5, 2023 6:49 pm

എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്ത്, കോമഡി ത്രില്ലർ സ്വഭാവത്തിൽ കഥ പറഞ്ഞു പോകുന്ന ‘ഉത്തോപ്പിന്റെ യാത്ര’യുടെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുന്നു. റിയാസ് പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര പിള്ളയാണ് നായിക. ഹരിപ്പാടിൽ നിന്ന് യാത്ര തുടങ്ങി കൊച്ചിയിൽ അവസാനിക്കുന്ന ട്രാവൽ മൂഡ് ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്.

ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം ബിജു സോപാനം, കലാഭവൻ നാരായണൻകുട്ടി, ആരോമൽ ബിഎസ്, എൻ വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, ആഷിക്ക് പി.എ, ഷമീർ റഹ്മാൻ എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബിനു ക്രിസ്റ്റഫർ സഹനിർമ്മാതാവുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ തന്നെയാണ്. സംഗീതം: രാഹുൽ രാജ്, എഡിറ്റിംങ്: ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: സജീഷ് ഫ്രാൻസിസ്, ബി.ജി.എം: ധനുഷ് ഹരികുമാർ, ഡിഐ: ആൽവിൻ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടർ: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടർ: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആർട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്: ദീപിക മുണ്ടത്ത്, ഫിനാൻസ് മാനേജർ: നൗസൽ നൗസ, എഫക്ട്സ് & മിക്സിങ്: ഷിബിൻ സണ്ണി, മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: ഹരീഷ് എ.വി, ഡിസൈൻ: അതുൽ കോൾഡ്ബ്രൂ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Eng­lish Summary;Travel mood film “Jour­ney of Uthop”; Film­ing is in progress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.